Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ ലീഗ് ഓഫിസിൽ...

പാനൂർ ലീഗ് ഓഫിസിൽ സംഘർഷം; പൊലീസെത്തി നേതാക്കളെ മാറ്റി

text_fields
bookmark_border
പാനൂർ: കഴിഞ്ഞദിവസം മുസ്​ലിംലീഗ്​ പാനൂർ ടൗൺ കമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നേതാക്കളെ പുറത്താക്കിയതിനെ തുടർന്ന്​ ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫിസിൽ പ്രവർത്തകരും നേതാക്കളും തമ്മിൽ സംഘർഷം. പുറത്താക്കിയ അബൂബക്കർ, റിയാസ് നച്ചോളി എന്നിവരെ അനുകൂലിച്ച്​ ടൗണി​ൻെറ വിവിധ ഭാഗങ്ങളിൽ ലീഗ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ഇത് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കസ്​റ്റഡിയിലെടുത്ത കൂടാളിപ്പൊയിൽ അഷ്‌റഫിനെ ലീഗ് നേതാക്കൾ ജാമ്യത്തിലെടുക്കാൻ വന്നതിനെ ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. ലീഗ് ഓഫിസിൽ എത്തിയ പ്രവർത്തകരും ചില ഔദ്യോഗികപക്ഷ നേതാക്കളും തമ്മിൽ വാക്​ തർക്കങ്ങളും ബഹളവമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ഇതിനുശേഷമാണ് പ്രവർത്തകരും നേതാക്കളും പിരിഞ്ഞുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story