Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകള്ളനോട്ട്​: അന്വേഷണം...

കള്ളനോട്ട്​: അന്വേഷണം കുശാൽനഗറിലെ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച്

text_fields
bookmark_border
പഴയങ്ങാടി: സ്വകാര്യ ബാങ്കി​ൻെറ പഴയങ്ങാടി എരിപുരം ബ്രാഞ്ചിലെ സി.ഡി.എമ്മിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുശാൽ നഗറിലെ വനിതയുടെ അക്കൗണ്ടിലാണ് 500 രൂപയുടെ 43 കള്ളനോട്ടുകൾ നിക്ഷേപിച്ചത്​. നിക്ഷേപിച്ച കറൻസികൾ വ്യാജമായതിനാൽ ഇവ യന്ത്രത്തിലെ പ്രത്യേക അറയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കി​ൻെറ പഴയങ്ങാടി ശാഖ മാനേജറുടെ പരാതിയിൽ കേസെടുത്ത പൊലീസ് കുശാൽ നഗറിലെ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കുശാൽനഗറിൽ വനിതയുടെ പേരിലുള്ള അക്കൗണ്ട് കണ്ടെത്തിയിട്ടുണ്ട്. മാസ്ക് ധരിച്ച മധ്യവയസ്കൻ പണം നിക്ഷേപിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. മികച്ച സാങ്കേതികവിദ്യയിലൂടെ നിർമിച്ചതല്ല നിക്ഷേപത്തിനുപയോഗിച്ച വ്യാജ നോട്ടുകളെന്നാണ് പൊലീസ് പറയുന്നത്. കളർ ഫോട്ടോസ്​റ്റാറ്റിനോടു സാമ്യതയുള്ള ഒറ്റനോട്ടത്തിൽ വ്യാജമെന്ന് ആർക്കും തിരിച്ചറിയാവുന്നതാണത്രെ കറൻസികൾ. ജൂലൈ 25ന് നിക്ഷേപിച്ച കറൻസികൾ 18 ദിവസത്തിനുശേഷം മാത്രമാണ് ബാങ്ക് അധികൃതർ കണ്ടെത്തിയതെന്നതും അന്വേഷണപരിധിയിലാണ്.
Show Full Article
TAGS:
Next Story