Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightത്രിവർണം വാനോളം

ത്രിവർണം വാനോളം

text_fields
bookmark_border
കണ്ണൂർ: കോവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തി​ൻെറ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടന്നു. കണ്ണൂർ പൊലീസ്​ മൈതാനിയിൽ നടന്ന ചടങ്ങില്‍ കലക്​ടര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തി. ജില്ല പൊലീസ്, എക്​സൈസ്, കണ്ണൂര്‍ എസ്.എന്‍ കോളജ്, ഗവ. പോളി ടെക്​നിക് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ എന്നീ പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ കലക്​ടര്‍ അഭിവാദ്യം സ്വീകരിച്ചു. തലശ്ശേരി കോസ്​റ്റല്‍ പൊലീസ് ഇന്‍സ്​പെക്​ര്‍ കെ.വി. സ്​മിതേഷ് പരേഡിന്​ നേതൃത്വ നല്‍കി. മഹാമാരിയുടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കലക്​ടര്‍ പറഞ്ഞു. സര്‍ക്കാര്‍ അതി​ൻെറ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കലക്​ടര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി. മേഴ്​സി, സബ് കലക്​ടര്‍മാരായ എസ്. ഇലാക്യ, ആസിഫ് കെ. യൂസഫ്, അസി. കലക്​ടര്‍ ആര്‍. ശ്രീലഷ്​മി, അഡീഷനല്‍ എസ്.പി പ്രജീഷ് തോട്ടത്തില്‍, എ.എസ്.പി രേഷ്​മ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുക്തരായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്​ചവെച്ചവരും പ്രത്യേക ക്ഷണിതാക്കളായി എത്തി. പടം -collector salute -കണ്ണൂർ പൊലീസ്​ മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജില്ല കലക്​ടർ ടി.വി. സുഭാഷ്​ സല്യൂട്ട്​ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story