Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിങ്ങപ്പുലരിക്കൊരു...

ചിങ്ങപ്പുലരിക്കൊരു പ്രകൃതിയുടെ കൈയൊപ്പു ചാർത്തിയ ചിത്രം

text_fields
bookmark_border
പയ്യന്നൂർ: കാൻവാസും കൃത്രിമ ചായങ്ങളുമെന്ന പതിവ് ചിത്രകലാ സമ്പ്രദായത്തിൽനിന്ന് മാറി പ്രതീക്ഷയുടെ ചിങ്ങപ്പുലരിക്കായൊരു പ്രകൃതിചിത്രം. പ്രകൃതിയിൽനിന്നുള്ള വസ്തുക്കളുമായി ശിൽപി ചിത്രനും സഹോദരി ചിത്രയുമാണ് കുഞ്ഞിമംഗലത്തെ വീട്ടുമുറ്റത്ത് വേറിട്ട സർഗസഞ്ചാരത്തിലൂടെ വ്യതിരിക്തമായത്. മലയാളിക്കു മുന്നിൽ പ്രതീക്ഷയുടെ പച്ചപ്പാണ് ഈ ചിത്രം. നെല്ലും വയ്​ക്കോലും പൂക്കളുമാണ് മാധ്യമങ്ങൾ. കാൻവാസ് കുഞ്ഞിമംഗലത്തെ സ്വന്തം വീട്ടുമുറ്റവും. നെൽച്ചെടികളും സസ്യലതാദികളും പൂത്തുനിൽക്കുന്ന പാടവരമ്പിലൂടെ തലയിൽ ഞാറുമായി നടന്നുവരുന്ന മലയാളിമങ്ക കേരളത്തി​ൻെറ അടയാളപ്പെടുത്തലാണ്. ചിങ്ങം ഒന്ന് കർഷക ദിനമായി വർഷങ്ങളായി ആചരിക്കാറുണ്ട് കേരളത്തിൽ. എന്നാൽ, കോവിഡും കാലവർഷവും അഴിഞ്ഞാടുന്ന ഇക്കുറി ആഘോഷത്തിന് നിറപ്പൊലിമയില്ല. എന്നാൽ, അടച്ചിടലി​ൻെറ കാലത്ത് കേരളത്തിൽ പഴയ കാർഷികപ്രതാപം തിരിച്ചു വരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ കതിർക്കുലകൾ ചിങ്ങപ്പുലരിക്കു ചേർന്നതാണെന്ന്​ ചിത്രൻ പറയുന്നു. 10 അടി നീളവും 10 അടി വീതിയുമുണ്ട് ചിത്രത്തിന്. കിഷോറും സഹായിയായി. പാർലമൻെറ്​ വളപ്പിൽ സ്ഥാപിച്ച എ.കെ.ജി പ്രതിമയുടെ ശിൽപിയും പ്രമുഖ ചിത്രകല അധ്യാപകനുമായ പരേതനായ കുഞ്ഞിമംഗലം നാരായണൻ മാസ്​റ്ററുടെ മക്കളാണ് ചിത്രനും ചിത്രയും. ചിത്രൻ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശിൽപങ്ങൾ രചിച്ചിട്ടുണ്ട്. ഇരുവരും ചിത്രകലയിലും സജീവം. മലയാളിമുറ്റത്ത് പൂവിട്ടുതുടങ്ങുന്ന ചിങ്ങപ്പുലരിയിലെ ഈ വേറിട്ട ചിത്രകാഴ്ച കാണാൻ നിരവധി പേരാണ് ചിത്ര​ൻെറ വീട്ടുമുറ്റത്തെത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story