Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫർണിച്ചർ വിതരണവും...

ഫർണിച്ചർ വിതരണവും അനുമോദനവും

text_fields
bookmark_border
പഴയങ്ങാടി: വെൽ​െഫയർ പാർട്ടി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടായി ജി.എം.യു.പി സ്കൂളിന് ​െഡസ്ക്കുകളും ബെഞ്ചുകളും നൽകി. മാടായി ഗ്രാമപഞ്ചായത്ത്​​ പ്രസിഡൻറ്​ എ. സുഹറാബി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഫർണിച്ചർ കൈമാറുകയും സമീപപ്രദേശങ്ങളിലെ ഉന്നത വിജയികൾക്കുള്ള മെമ​േൻറാ വിതരണം നിർവഹിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ്​ ആഷിദ്‌ പുഴക്കൽ ഫർണിച്ചർ ഏറ്റുവാങ്ങി. ദർസ് കമ്മിറ്റി പ്രസിഡൻറ്​ കെ. മുസ്തഫ, ഇട്ടമ്മൽ കൂട്ടം പ്രസിഡൻറ്​ എ. മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്​ദുല്ല മാസ്​റ്റർ, എ. ഹാരിസ്, രമേശൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. കല്യാശ്ശേരി മണ്ഡലം പ്രസിഡൻറ്​ ബി.പി. അബ്​ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഷീബ തച്ചൻ സ്വാഗതവും ബി. റഹ്മത്ത് നന്ദിയും പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽനിന്ന്​ ബി.എ ഫങ്​ഷനൽ ഹിന്ദിയിൽ ഒന്നാം റാങ്ക് നേടിയ സി.എച്ച്. പ്യാരി സുമൻ, എസ്.എസ്.എൽ.സി ഉന്നത വിജയികളായ എം.വി. നിവേദ്യ, തൻസീർ മുഹമ്മദ് എന്നിവരെ ആദരിച്ചു.
Show Full Article
TAGS:
Next Story