Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്:...

കോവിഡ്: മിണ്ടാപ്രാണിക്ക് രക്ഷകരായി വെറ്ററിനറി ഡോക്ടർമാർ

text_fields
bookmark_border
ഇരിട്ടി: കോവിഡ് ബാധിച്ച്​ കഴിഞ്ഞദിവസം മരിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരിയിലെ ക്ഷീരകർഷകൻ ഗോപിയുടെ ഒറ്റപ്പെട്ടുപോയ പശുവിന് രക്ഷകരായി വെറ്ററിനറി ഡോക്ടർമാർ. സമ്പർക്കത്തിലൂടെ കോവിഡ് ബാധയേറ്റ്‌ ഗോപിയുടെ കുടുംബം ആശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടുപോയ പശുവിനെ പരിചരിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല. കണ്ടെയ്​ൻമൻെറ്​ സോണായതിനാൽ അയൽവാസികൾക്കുപോലും പശുവിന് ആവശ്യമായ തീറ്റ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പശു അവശ നിലയിലാവുകയായിരുന്നു. വിവരം അറിഞ്ഞ പഞ്ചായത്ത്‌ പ്രസിഡൻറ്​ എൻ. അശോകൻ ഡോക്ടർമാരെ വിവരം അറിയിക്കുകയും ഇരിട്ടി വെറ്ററിനറി സർജൻ ഡോ. ടി.എസ്. ശരത്തി‍ൻെറയും പായം വെറ്ററിനറി സർജൻ ഡോ. ചിഞ്ചു ചിത്രകുമാറി​ൻെറയും നേതൃത്വത്തിൽ പശുവിന്​ ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. മറ്റു വാഹനങ്ങൾ പോകാൻ വൈമനസ്യം കാട്ടിയപ്പോൾ പഞ്ചായത്ത്‌ ഒരുക്കിയ വാഹനത്തിലാണ് ഡോക്ടർമാർ പോയത്. പശു സുഖംപ്രാപിച്ചുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story