Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 2020-08-17T05:28:08+05:30വളർത്തുനായ്ക്ക് തീറ്റ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ മകനെ കുത്തിക്കൊന്നു
text_fieldsശ്രീകണ്ഠപുരം: വളർത്തുനായ്ക്ക് തീറ്റനൽകിയില്ലെന്നാരോപിച്ച് മദ്യലഹരിയിലെത്തിയ അച്ഛൻ മകനെ കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോൺ (20) ആണ് മരിച്ചത്. പിതാവ് തേരകത്തനാടി സജിയെ (53) പയ്യാവൂർ എസ്.ഐ പി.സി. രമേശൻ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ കൊല. ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ചു വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കുമായിരുന്നത്രേ. ഇത് ഷാരോണ്‍ ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിത്യവും വഴക്കും കൈയാങ്കളിയും നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തിൻെറ തലേന്ന് ഉണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതിൻെറ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സജി, നായ്ക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് ഷാരോണുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷാരോണിൻെറ പുറത്ത് കുത്തിയത്. നിലവിളിച്ച് പിടഞ്ഞുവീണ ഷാരോണിനെ ഓടിയെത്തിയ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരിച്ചു. പയ്യാവൂർ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മനപ്പൂർവമുള്ള കൊലയാണെന്ന് തെളിഞ്ഞത്. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. മാതാവ്: സിൽജ (നഴ്സ്, ഇറ്റലി), സഹോദരൻ: ഷാർലെറ്റ് (വിദ്യാർഥി). കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട് സംസ്കരിക്കും. ഫോട്ടോ: kng SKPM death Sharon: കുത്തേറ്റ് മരിച്ച ഷാരോൺ ഫോട്ടോ: kng SKPM Prathi Saji: പ്രതി സജി
Next Story