Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനം...

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
ചെറുപുഴ: ഗാന്ധിദര്‍ശന്‍ സമിതി ചെറുപുഴ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. കാക്കയംചാല്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ചെറുപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി. രാജന്‍, സിജു പള്ളത്തുകുഴി, കെ.ജെ. ടൈറ്റസ്, പി.ഡി. ജോണി എന്നിവര്‍ നേതൃത്വം നല്‍കി. കോലുവള്ളി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് പഞ്ചായത്തംഗം മനോജ് വടക്കേല്‍, ഷാജി കുളത്തിങ്കല്‍, വി.വി. ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയലായി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് വില്യം സക്കറിയാസ്, എം.കെ. ബാലചന്ദ്രന്‍, ഷാജി കുളത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story