Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസര്‍വോദയ ഉപവാസം

സര്‍വോദയ ഉപവാസം

text_fields
bookmark_border
കണ്ണൂര്‍: ഗാന്ധിജി വിഭാവനം ചെയ്ത പഞ്ചായത്തീരാജ് രാജ്യത്ത് നടപ്പാക്കണമെന്നും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് കക്ഷിരാഷ്​ട്രീയത്തില്‍നിന്ന് മുക്തമാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർ​വോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഭവന ഉപവാസ സത്യഗ്രഹം നടത്തി. ജില്ലയില്‍നിന്ന് 20 സര്‍വോദയ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കണ്ണൂര്‍ മഹാത്മാ മന്ദിരം പ്രസിഡൻറ്​ സി.പി. നാരായണന്‍ നമ്പ്യാര്‍ ഓണ്‍ലൈനില്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സര്‍വോദയ മണ്ഡലം ജില്ല പ്രസിഡൻറ്​ കെ.സി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.പി.ആര്‍. നാഥ് മുഖ്യപ്രഭാഷണം നടത്തി. മാത്യു എം. കണ്ടത്തില്‍, രാജന്‍ തീയറേത്ത്, ഇ.എ. ബാലന്‍, എ.കെ. സുരേശന്‍, യു. ലക്ഷ്മണന്‍, ദിനു മൊട്ടമ്മല്‍, സി. സുനില്‍കുമാര്‍, ശശി വാതില്‍മട എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എം. ഭാസ്‌കരന്‍ സ്വാഗതവും കെ.പി. ശിവരാമന്‍ നന്ദിയും പറഞ്ഞു. സംസ്ഥാനതല ഉപവാസം തിരുവനന്തപുരത്ത് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story