Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴ്പ്പള്ളി...

കീഴ്പ്പള്ളി പി.എച്ച്.സിയുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണം

text_fields
bookmark_border
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ഗവ. പി.എച്ച്.സിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗസ്​റ്റ്​ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, ഒമ്പത്​ തീയതികളിൽ പി.എച്ച്​.സിയിലെത്തിയ മുഴുവനാളുകളും നിരീക്ഷണത്തിൽ പോകണമെന്ന് പഞ്ചായത്ത് സുരക്ഷ സമിതി നിർദേശിച്ചു. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് മരുന്ന്, മറ്റ് അത്യാവശ്യ സഹായം എന്നിവ ആവശ്യമുള്ളവർ വാർഡ് സുരക്ഷ സമിതിയുമായി ബന്ധപ്പെടണം. ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും ഇതുസംബന്ധിച്ച് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ, എച്ച്.ഐ ബെന്നി ജോസഫ്, സി.ഐ സുധീർ കല്ലൻ, വില്ലേജ് ഓഫിസർ സതീശൻ, എസ്.ഐ പ്രകാശൻ, സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story