Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടുവം കൂത്താട്ട്...

പട്ടുവം കൂത്താട്ട് കുന്നിടിയൽ; സർക്കാർ ഇടപെടണമെന്ന് എം.പി

text_fields
bookmark_border
തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് ഇടുപ്പ കുന്നിടിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിൽ കൂടുതൽ അപകടമൊഴിവാക്കാൻ സംസ്ഥാന സർക്കാറും ജില്ല ഭരണകൂടവും ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കുന്നിന് താഴെയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുപകരം പുനരധിവസിപ്പിക്കാനാണ് സർക്കാർ തയാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്വാറൻറീനിൽ കഴിയുന്ന ഉണ്ണിത്താൻ എം.പി ഓൺലൈനിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പട്ടുവം കൂത്താട് ഇടുപ്പ കുന്നിൽ ഈ മാസം ഒമ്പതിനാണ് മണ്ണിടിഞ്ഞ് 30ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. 800 മീറ്റർ നീളത്തിൽ കുന്ന് വേർപെട്ട സ്ഥിതിയാണ്. ഇതിനെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഉണ്ണിത്താൻ പറഞ്ഞു. തിരുവനന്തപുരം സൻെറർ ഫോർ സയൻസ് സ്​റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഭൗമശാസ്ത്ര പഠനം നടത്തണം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണം. അവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത് പ്രായോഗികമായ സമീപനമല്ല. കോവിഡ് കാലമായതിനാൽ 30 കുടുംബങ്ങൾക്കും സർക്കാർ വീടുകൾ വാടകക്കെടുത്ത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനാൽ ക്വാറൻറീനിൽ കഴിയുകയാണ് എം.പി. ക്വാറൻറീൻ കാലാവധി കഴിഞ്ഞാൽ സംഭവ സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതുവരെ പ്രദേശത്തെ ആവശ്യങ്ങൾ കൃത്യമായി അറിയിക്കാൻ എം.പിയുടെ മണ്ഡലം പ്രതിനിധി കൂടിയായ വാർഡ് മെംബർ രാജീവൻ കപ്പച്ചേരിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Show Full Article
TAGS:
Next Story