Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാരായം കടത്തിയ കേസിൽ...

ചാരായം കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
തലശ്ശേരി: ഒാേട്ടാറിക്ഷയിൽ ഏഴ് ലിറ്റർ നാടൻ ചാരായം കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഒരുവർഷം തടവും ലക്ഷം രൂപ വീതം പിഴയും. ചെറുവാേഞ്ചരി വെങ്ങളം കോളനിയിലെ ചെന്നപ്പൊയിൽ ചന്തു (57), ചെറുവാഞ്ചേരി തയ്യിൽ ഹൗസിൽ ടി. രഘുനാഥൻ (30) എന്നിവരെയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവനുഭവിക്കണം. 2015 ഏപ്രിൽ 28ന് രാത്രി ചെറുവാഞ്ചേരി പൂവത്തൂർ വെങ്ങളം കോളനി റോഡ് ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതി രഘുനാഥൻ ഒാടിച്ച ഒാേട്ടാറിക്ഷയിൽ കടത്തുകയായിരുന്ന വെള്ള കന്നാസിൽ നിറച്ച ഏഴ് ലിറ്റർ നാടൻ ചാരായമാണ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണവം എസ്.െഎയും പാർട്ടിയും പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ബിനിഷ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story