Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTതലശ്ശേരിയിൽ എൽ.ജെ.ഡി പ്രതിഷേധം
text_fieldsbookmark_border
തലശ്ശേരി: പാരിസ്ഥിതികാഘാത നിർണയ വിജ്ഞാപനം 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പരിസ്ഥിതി നിയമത്തിൽ തന്നെ ഒട്ടനവധി അപാകതകൾ നിലനിൽക്കുകയും അതിൻെറ പ്രത്യാഘാതങ്ങൾ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോഴും കൂടുതൽ വിനാശകരമായ പരിസ്ഥിതി വിരുദ്ധ നിയമത്തിൻെറ കരട് പ്രസിദ്ധീകരിച്ചത് ദുരുദ്ദേശ്യത്തോടുകൂടിയാണ്. അതുകൊണ്ട് ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കിസാൻ ജനത ജില്ല പ്രസിഡൻറ് വെള്ളോറ നാരായണൻ, ബാബു ഡിക്രൂസ്, വിക്ടർ ഭൂപൻ എന്നിവർ സംസാരിച്ചു. ടി. ഉണ്ണികൃഷ്ണൻ സ്വാഗതവും കരിമ്പിൽ രാമദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story