Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുറ്റുമതിൽ തകർന്ന്​...

ചുറ്റുമതിൽ തകർന്ന്​ വീട് അപകടാവസ്ഥയിൽ

text_fields
bookmark_border
ഇരിക്കൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇരിക്കൂർ ഏട്ടക്കയത്ത് വീടി​ൻെറ ചുറ്റുമതിൽ തകർന്ന് വീട് അപകടാവസ്ഥയിൽ. 10ാം വാർഡിലെ നിലാമുറ്റം മഖാം പരിസരത്തെ ഏട്ടക്കയം പുഴക്കര റോഡിനു സമീപത്തെ ടി. ഹസീബയുടെയും നൗഷാദ് ദാരിമിയുടെയും വീടി​ൻെറ മുറ്റമടങ്ങുന്ന ചുറ്റുമതിലാണ്​ പുഴക്കര റോഡിലേക്ക് തകർന്നുവീണത്. മുറ്റമടങ്ങുന്ന ഭിത്തി തകർന്നതോടെ വീടുതന്നെ അപകടാവസ്ഥയിലാണ്​. ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. റോഡ് സംരക്ഷിക്കാനും മണ്ണൊലിപ്പ് തടയാനും വീട് സംരക്ഷണത്തിനുമായി കോൺക്രീറ്റ് ഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മൂന്ന് പ്രളയങ്ങളിലും വെള്ളം കയറിയ ഭാഗമാണിത്. ഏട്ടക്കയം, കുളിഞ്ഞ, കുട്ടാവ് പുഴക്കര റോഡ്, നിലാമുറ്റം മഖാം റോഡ്​ എന്നിവ വെള്ളത്തിൽ മുങ്ങിയതിനാൽ പ്രദേശം ഒറ്റപ്പെട്ടുപോയിരുന്നു.
Show Full Article
TAGS:
Next Story