Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഖാദി മേഖലയിലെ...

ഖാദി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം

text_fields
bookmark_border
പയ്യന്നൂർ: ഖാദി തൊഴിലാളികളുടെ മിനിമം കൂലി കുടിശ്ശികയും ഉൽപാദന ഇൻസൻെറിവും ഓണക്കാലത്ത് നൽകാറുള്ള ഉത്സവബത്തയും ഓണത്തിനു മുമ്പ്​ വിതരണം ചെയ്യണമെന്ന് ഖാദി വർക്കേഴ്​സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പൂരക വരുമാന പദ്ധതിപ്രകാരമുള്ള ധനസഹായത്തോടെയാണ് തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നത്. ഇത് ഏഴു മാസമായി കുടിശ്ശികയാണ്. വ്യവസായ സംരക്ഷണവും അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്​ടപ്പെട്ട തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ധനസഹായവും സൗജന്യ ഭക്ഷ്യധാന്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട്​ സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ഫെഡറേഷൻ തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും തൊഴിലിടങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ധർണ സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡൻറ്​ സോണി കോമത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കൃഷ്​ണൻ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രദാസ്, പി.കെ. രാജൻ, കെ. ധനഞ്ജയൻ, കെ. സത്യഭാമ, പി. കൃഷ്​ണകുമാരി, എം. ചന്ദ്രമതി, തുളസീധരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story