Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 2020-08-13T05:28:09+05:30ഹോട്ടലിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
text_fieldsപുതിയതെരു: പുതിയതെരുവിലെ ഹോട്ടലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയതെരു രാജേഷ് റസിഡൻസിയിൽ ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധർമശാല എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന അഖില (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കണ്ണൂലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഇൻറർവ്യൂ ഉണ്ടെന്നുപറഞ്ഞാണ് ഇവർ മുറിയെടുത്തത്. അഖില ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ ജീവനക്കാർ മുറിയിൽ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ട് ഹോട്ടൽ മുറി തൂത്തുവാരി വൃത്തിയാക്കുന്നതിന് എത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് മറ്റു ജീവനക്കാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ, ഡോക്ടർ എം. കൃഷ്ണൻ, എസ്.ഐ എം. ഷീജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചിറക്കൽ കോട്ടക്കുന്ന് സ്വദേശി മുൻ അധ്യാപകൻ മുകുന്ദൻ മാസ്റ്ററുടെ മകളാണ്.
Next Story