Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാടാലപ്പുഴയിൽ ...

ചാടാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പാനൂർ: ചമ്പാട് ചാടാല പുഴയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. താഴെ ചമ്പാട് സ്വദേശി ഇടത്തിൽ താഴെ കുനിയിൽ ജനാർദന​ൻെറ മൃതദേഹമാണ് പെരിക്കോത്ത് ചെക്ക്ഡാം പരിസരത്തുനിന്ന് കണ്ടെത്തിയത്. താഴെ ചമ്പാട് ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവറായ ജനാർദനൻ തിങ്കളാഴ്​ച ഉച്ചയോടെയാണ് ഒഴുക്കിൽപ്പെട്ടത്. കതിരൂർ, പാനൂർ പൊലീസും തലശേരി-പാനൂർ ഫയർഫോഴ്​സും നാട്ടുകാരും മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നതിനിടെ ബുധനാഴ്​ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരങ്ങളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫൈബർ തോണിയും നീന്തൽ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് തലശേരിയിൽ നിന്നും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളെയെത്തിച്ചും തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം വ്യാഴാഴ്​ച സംസ്കരിക്കും. ഭാര്യ: സുജാത. മകൻ: ഗോകുൽ. janardanan Obit pnr
Show Full Article
TAGS:
Next Story