Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടര ഏക്കറിൽ...

രണ്ടര ഏക്കറിൽ കൃഷിയിറക്കി മീർകാനത്തെ നാട്ടുകാർ

text_fields
bookmark_border
നീലേശ്വരം: രണ്ടര ഏക്കർ പാടത്ത് കൃഷിയിറക്കി സി.പി.എം മീർകാനം ബ്രാഞ്ച് കമ്മിറ്റി. സർക്കാറിൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 'ഞാനും എ​ൻെറ കുടുംബവും കൃഷിയിടത്തിലേക്ക്' എന്ന സന്ദേശമുയർത്തിയാണ് കൃഷിയിറക്കിയത്. ഒന്നര ഏക്കർ സ്ഥലത്ത് കപ്പ, ചേമ്പ്, ചേന എന്നിവ കൃഷിയിറക്കി. തുടർന്ന് 40 വർഷമായി തരിശിട്ട് കിടന്ന ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത്​ കരനെൽകൃഷിക്ക് വിത്തിട്ടു. എം. രാജഗോപാലൻ എം.എൽ.എ വിത്തിടൽ ഉദ്‌ഘാടനം ചെയ്​തു. കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.വി. രതീഷ്, പാറക്കോൽ രാജൻ, കയനി മോഹനൻ, ടി.പി. ശാന്ത, വി.വി. രാജൻ, പി. ലോജിത്, എം. ചന്ദ്രൻ, പി.പി. രാജേഷ്, കെ. സതീശൻ, സി.കെ. രാജൻ, എ. രാഘവൻ, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story