Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോഓപറേറ്റിവ്...

കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടന്നു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യ തപാൽ ഓഫിസ് നടത്തിയ പ്രതിഷേധ സമരം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ കെ.വി. തങ്കമണി അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. വിശ്വനാഥൻ, ജില്ല കമ്മിറ്റി അംഗങ്ങളായ മനോജ് കുമാർ, പി.സി. വിജയൻ, ടി. ബാബു, എം. സതീശൻ, എ.വി. സഞ്ജയൻ, ജ്യോതിബസു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story