Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരള ട്രഡീഷനൽ...

കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി

text_fields
bookmark_border
ചെറുവത്തൂർ: ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ലിക്വിഡേറ്റ്​ ചെയ്​ത്​ പീടിക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിലിക്കോട് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്​തു. ചെലവ് ചുരുക്കലി​ൻെറ പേരിൽ ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ സർക്കാർ നടപടി പരമ്പരാഗത തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ടി.വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞികൃഷ്ണൻ, കെ.എം. വിജയൻ, മുള്ളിക്കീൽ മോഹനൻ, നവീൻ ബാബു, രമ രാജൻ, ശോദാരവി, എ.ടി. ഓമന, വി.വി. തമ്പായി, കെ.വി. മധു എന്നിവർ സംസാരിച്ചു. പടം: CHV_Artisan Congress ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിലിക്കോട് വില്ലേജ് ഓഫിസിന് മുന്നിൽ നടത്തി ധർണ്ണ ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story