Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകിട സൂക്ഷ്മ...

ചെറുകിട സൂക്ഷ്മ സംരംഭകർക്ക് വിവിധയിനം വായ്പകൾക്ക്​ നടപടി -കേരള ബാങ്ക്

text_fields
bookmark_border
കാസർകോട്​: കേരള ബാങ്ക് (കേരള സംസ്​ഥാന സഹകരണ ബാങ്ക്) പുതുതായി ആവിഷ്കരിച്ച വിവിധതരം വായ്പ പദ്ധതികളുടെ വിതരണത്തിനായി ശാഖകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കേരള ബാങ്ക്​ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എസ്.​ രാജൻ പറഞ്ഞു. െക്രഡിറ്റ് പ്രോസസിങ്​ സൻെററിൽ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണ, വാണിജ്യ, സേവന മേഖലകളിൽ പുതുതായി ചെറുകിട, ഇടത്തരം സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും വായ്പ നൽകും. വ്യക്​തികൾക്ക് പരമാവധി 60 ലക്ഷവും കമ്പനികൾക്ക് ഒരുകോടി രൂപ വരെയുമാണ്​ അനുവദിക്കുക. പ്രവാസി സംരംഭങ്ങൾക്കായി പ്രവാസി കിരൺ, കർഷകർക്കായി കിസാൻ മിത്ര പദ്ധതിപ്രകാരം മൂന്നു ലക്ഷം രൂപവരെയും കുടുംബശ്രീ, എസ്​.എച്ച്.ജി വഴി 10 ലക്ഷം രൂപവരെയും കേരള ബാങ്കിലെ അക്കൗണ്ടുകളിലൂടെ പെൻഷൻ കൈപ്പറ്റുന്ന കേന്ദ്ര-സംസ്​ഥാന സർക്കാർ പെൻഷൻകാർക്കും സഹകരണ പെൻഷൻകാർക്കുമായി ഒരുലക്ഷം രൂപവരെയും സർക്കാർ, സർക്കാറിതര ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്മേൽ അഞ്ചു ലക്ഷം രൂപവരെയും അനുവദിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എച്ച്. ശോഭനൻ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻസ്​ ഓഫിസർ സി. സഹദ്​ സ്വാഗതവും മാനേജർ എൻ.വി. അനിൽ കുമാർ നന്ദിയും പറഞ്ഞു. customer meet -കേരള ബാങ്ക്​ കാസർകോട്​ െക്രഡിറ്റ് പ്രോസസിങ്​ സൻെററിൽ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എസ്.​ രാജൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story