Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 7:52 PM GMT Updated On
date_range 2 July 2020 7:52 PM GMTബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ സ്‌കോളര്‍ഷിപ് നല്‍കണം: പെയ്ഡ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി ഗ്രാമപഞ്ചായത്തുകള്‍ 28,500 രൂപ വീതം സ്‌കോളര്‍ഷിപ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ ഗ്രാമപഞ്ചായത്തുകളും നടപ്പാക്കണമെന്ന് പേരൻറ്സ് അസോസിയേഷന്‍ ഫോര്‍ ഇൻറലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ അതത് സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ് നല്‍കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. ഇപ്രകാരം നഗരസഭകള്‍ തുകകള്‍ നല്‍കിയെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ തുക മുഴുവനായും നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് ജൂണ്‍ 29ന് പഞ്ചായത്ത് ഡയറക്ടര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story