Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാസര്‍കോെട്ട 'മാഷ്​'...

കാസര്‍കോെട്ട 'മാഷ്​' കേരളത്തിന്​ മാതൃകയാകുന്നു

text_fields
bookmark_border
കാസർകോട്​: കോവിഡ് -19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്ന കാസര്‍കോട് ജില്ല ഭരണകൂടം നടപ്പാക്കുന്ന 'മാഷ്'പദ്ധതിക്ക് സർക്കാറി‍ൻെറ പ്രശംസ. കാസര്‍കോട് മാതൃകയില്‍ മറ്റ് ജില്ലകളിലേക്കും മാഷ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കലക്​ടർ പറഞ്ഞു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​ൻെറ നിർദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പയുടെ മേല്‍നോട്ടത്തിലാണ് അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് 'മാഷി'​ൻെറ ലക്ഷ്യം. കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ അധ്യാപകരുടെ പ്രത്യേക സംഘത്തെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. അധ്യാപകര്‍ ബ്രേക്ക്​ ദി ചെയിന്‍ കാമ്പയിന്‍ ബോധവത്​കരണം നല്‍കും. നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് നിര്‍വ്യാപന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story