Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർണാടകത്തിലേക്കുള്ള...

കർണാടകത്തിലേക്കുള്ള റോഡുകൾ കേരളവും അടച്ചു

text_fields
bookmark_border
കാസർകോട്​: കോവിഡ്​ സാമൂഹവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾ കേരളം അടച്ചു. യാത്രാനിരോധന വിവാദങ്ങളെ തുടർന്ന്​ കർണാടക അടക്കാൻ ബാക്കിയായ കേരള വനപാതയിലെ റോഡുകളാണ്​ സംസ്ഥാന പൊലീസ്​ മണ്ണിട്ട്​ അടച്ചത്​. ജൂൺ 26ന്​ വനപാത വഴി പാസില്ലാതെ വന്ന കാസർകോട്ടുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്നാണ്​ കർണാടകത്തിൽ നിന്നും ആൾക്കാർ വരാനിടയായ വഴികൾ കേരളം അടച്ചത്​. ജാൽസൂറുമായി ബന്ധപ്പെടുന്ന പരപ്പ റോഡിൽ ആദൂർ പൊലീസ്​ കഴിഞ്ഞ ദിവസം മണ്ണിട്ടു. ബേഡകം പൊലീസ്​​ മാണിമൂല ഭാഗത്തുള്ള റോഡുകളും അടച്ചു. ഇൗശ്വരമംഗലം റോഡ്​ അടക്കാനുള്ള നിർദേശം പൊലീസ്​​ പിൻവലിച്ചിട്ടുണ്ട്​. കർണാടകയുമായി അതിർത്തി പങ്കിടുന്ന 12ഒാളം റോഡുകളിൽ 24 മണിക്കൂർ പൊലീസ്​​ പരിശോധന ഉറപ്പാക്കി. തലപ്പാടി വഴി മാത്രമേ ഇപ്പോൾ അതിർത്തികടക്കാൻ കഴിയൂ. മംഗളൂരുവിലെ ആശുപത്രികളിൽ പോവുന്നവർക്കും അതിർത്തി പ്രദേശങ്ങളിലെ മംഗളൂരുവിൽ ​തൊഴിലെടുക്കുന്നവർക്കുമുണ്ടായ പ്രയാസം പരിഹരിക്കാൻ താൽക്കാലിക പാസ്​ സംവിധാനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ ആശുപത്രിയിലേക്ക്​ പോകുന്നവർക്കുള്ള പാസിൽ നിയ​ന്ത്രണം ഏർപ്പെടുത്തി​. ഭാര്യയുടെ തലയിലെ മുഴ ചികിത്സിക്കുന്നതി‍ൻെറ ഭാഗമായി പരിശോധനക്കു പോകാൻ പാസിന്​ അപേക്ഷിച്ചയാൾക്ക്​ ജില്ല മെഡിക്കൽ ഒാഫിസർ അനുമതി നൽകിയിട്ടില്ല. മംഗളൂരു ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്​ നേരത്തേ കർണാടകമാണെങ്കിൽ ഇപ്പോൾ അനുമതി നൽകാതിരിക്കുന്നത്​ കേരളമെന്നതാണ്​ സ്​ഥിതി​. അതിർത്തി മണ്ണിട്ടടക്കുന്നത്​ ശരിയായ നടപടിയല്ല എന്ന്​ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതിന്​ വിരുദ്ധമാണ്​ അധികൃതരുടെ നടപടി. അതേസമയം, ഇതരസംസഥാനങ്ങളിൽ നിന്നും രാത്രിയിലടക്കം വാഹനങ്ങളിൽ പരിശോധനയില്ലാതെ കേരളത്തിലേക്ക്​ വരുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ഇവരിൽ കോവിഡ്​ രോഗികൾ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ്​ പറയുന്നു. ജില്ല പൊലീസ് ​മേധാവിയുടെ നിർദേശാടിസ്ഥാനത്തിലാണ്​ അതിർത്തി അടക്കുന്നതെന്നും സ്​റ്റേഷൻ ഹൗസ്​ ഒാഫിസർമാർ വ്യക്​തമാക്കുന്നു. രവീന്ദ്രൻ രാവ​േണശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story