Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ധന വില: യൂത്ത്​...

ഇന്ധന വില: യൂത്ത്​ കോൺ​ഗ്രസ്​ പ്രതീകാത്മക ബന്ദ്​ നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോൺഗ്രസ്​ അജാനൂർ മണ്ഡലം കമ്മിറ്റി തെക്കേപ്പുറത്ത്​ പ്രതീകാത്മക ബന്ദ്​ നടത്തി. 15 മിനിറ്റ്​​ നേരം വാഹനങ്ങൾ റോഡിൽ തടഞ്ഞുവെച്ചാണ്​ സമരം​. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി പരിപാടി ഉദ്ഘാടനം ചെയ്തു. ഉമേശൻ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ സതീശൻ പരക്കട്ടിൽ, അരവിന്ദാക്ഷൻ നായർ, എം.കെ. മുഹമ്മദ് കുഞ്ഞി, ദിനേശൻ മൂലകണ്ടം, ശ്രീനിവാസൻ മഡിയൻ, രാഹുൽ രാംനഗർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നിസാർ ചിത്താരി സ്വാഗതവും മെംബർ ഷീബ നന്ദിയും പറഞ്ഞു. സുധീഷ് ബെള്ളിക്കോത്ത്, മുരളി കാട്ടുകുളങ്ങര, സുനീഷ് മാവുങ്കാൽ, സഅദ് ചിത്താരി, ശ്രീഹരി മാവുങ്കാൽ, സമീർ മാവുങ്കാൽ, വൽസരാജ് കിഴക്കുംകര, വിനീഷ് പുതിയകണ്ടം, മണികണ്​ഠൻ പുതിയകണ്ടം എന്നിവർ നേതൃത്വം നൽകി. youth Photo: പടം - യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റി അജാനൂർ തെക്കേപ്പുറത്ത്​ സംഘടിപ്പിച്ച പ്രതീകാത്മക ബന്ദ് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്യുന്നു 2 Attachments
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story