Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയില്‍ ...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്; ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി.എം.ഒ

text_fields
bookmark_border
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രാവിവരങ്ങള്‍ മറച്ചുവെക്കരുത് കാസർകോട്​: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടുപേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പി​ൻെറ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ അവരുടെ ശരിയായ യാത്രാവിവരങ്ങള്‍ വെളിപ്പെടുത്തണം. യാത്രാവിവരങ്ങള്‍ മറച്ചുവെക്കുന്നത് ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനംപോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്​ടിക്ക​ും. ഇത് കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നും ചെക്പോസ്​റ്റ്​ വഴി അനധികൃതമായി ജില്ലയിലേക്ക് പ്രവേശിച്ച ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം യഥാർഥ യാത്രാവിവരങ്ങള്‍ വെളിപ്പെടുത്താത്തതുമൂലം ഇവരുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ഇത്​ ജില്ലയിലെ ആരോഗ്യ സംവിധാനത്തെ താളം തെറ്റിക്കുകയും ചെയ്യുമെന്ന് ഡി.എം.ഒ മുന്നറിയിപ്പ്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story