Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസതീഷിന് ഇനിയൊരു...

സതീഷിന് ഇനിയൊരു വൃക്കകൂടി വേണം

text_fields
bookmark_border
ചെറുവത്തൂർ: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചപ്പോൾ കൂടപ്പിറപ്പ് പകുത്ത് നൽകിയ വൃക്കയുമായി ജീവിതത്തെ തിരികെ പിടിച്ചതായിരുന്നു കൊടക്കാട്ടെ സതീഷ്കുമാർ. എന്നാൽ, ഇദ്ദേഹത്തി​ൻെറ മാറ്റിവെച്ച വൃക്കയുടെയും പ്രവർത്തനം നിലച്ചു. പുതിയ വൃക്ക ഇദ്ദേഹത്തിന്​ കൂടിയേ തീരൂ. ഭാര്യയുടെ വൃക്ക യോജിക്കുന്നല്ല. പ്രിയതമന് വൃക്ക നൽകാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ ഉപകാരപ്പെടുമെങ്കിൽ സ്വന്തം വൃക്ക പകരം നൽകാമെന്ന ഉറപ്പിലാണ് ഭാര്യയും രംഗത്തുവന്നത്. 50 വയസ്സുള്ള സതീഷ് കുമാറിന്​ രണ്ടാം വട്ടം വൃക്ക മാറ്റിവെക്കൽ അനിവാര്യമായി വന്നിരിക്കുകയാണ്​. 2005ൽ കോയമ്പത്തൂർ കോവൈ മെഡിക്കൽ സൻെററിൽനിന്ന്​ സഹോദര​ൻെറ വൃക്ക മാറ്റിവെച്ച് 15 വർഷത്തോളം പ്രയാസമില്ലാതെ ജീവിച്ചുവരുകയായിരുന്നു. വീണ്ടും വൃക്കരോഗം വന്ന് ഒരു വർഷത്തോളമായി ഒന്നര ദിവസം ഇടവിട്ട് ഡയാലിസിസ് നടത്തിവരുന്നു. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന്, പരിശോധിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഫോൺ: 9446168477, 9633701502.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story