Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:45 AM IST Updated On
date_range 27 May 2022 5:45 AM ISTവെള്ളിക്കീൽ പുഴയിൽ വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
തളിപ്പറമ്പ്: വിദ്യാർഥിയെ പുഴയിൽ കാണാതായി. പട്ടുവം പരണൂലിലെ കെ. ആരോമലിനെ(14)യാണ് വെള്ളിക്കീൽ പുഴയിൽ കാണാതായത്. നിർമാണ തൊഴിലാളി കെ.എം. രമേശന്റെയും പട്ടുവം പഞ്ചായത്തിലെ ആശാ വർക്കർ റീത്തയുടെയും മകനാണ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകീട്ട് കൂട്ടുകാരോടൊത്ത് പുഴയിൽ അക്കരെക്ക് നീന്തി തിരിച്ച് ഇക്കരേക്ക് നീന്തിവരുമ്പോൾ പുഴയുടെ നടുവിൽ മുങ്ങുകയായിരുന്നു. കൂടെനീന്തി ക്ഷീണിതരായ രണ്ട് കൂട്ടുകാരെ പുഴയിൽ തോണിയിൽ മീൻപിടിക്കാനെത്തിയവർ രക്ഷപ്പെടുത്തി. തളിപ്പറമ്പ് അഗ്നിരക്ഷാസേനയും പൊലീസും പട്ടുവത്തെ മത്സ്യത്തൊഴിലാളികളും പുഴയിൽ രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർ കെ. നാസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറോടെ വീണ്ടും പുഴയിൽ തിരച്ചിൽ നടത്തുമെന്ന് തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
