You are here

വിവാദ ക്രഷർ യൂനിറ്റിന്​ തഹസിൽദാർ അനുമതി നിഷേധിച്ചു

12:14 PM
16/07/2020
crusher
Representational Image

നെടുങ്കണ്ടം: റവന്യൂ വകുപ്പ് പൂട്ടിയ ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് ഗ്രൂപ് വക ക്രഷർ യൂനിറ്റ്​ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന്​ നൽകിയ അപേക്ഷ ഉടുമ്പൻചോല തഹസിൽദാർ നിരസിച്ചു.

വാടകക്കെടുത്ത പാറമടയിലേക്ക്് കല്ല് പുറത്തുനിന്ന്​ എത്തിച്ച് ക്രഷർ യൂനിറ്റ് പ്രവർത്തിപ്പിക്കാനുള്ള അനുവാദത്തിന്​ നൽകിയ അപേക്ഷയാണ് തഹസിൽദാർ നിരസിച്ചത്.

ക്രഷർ ഏലം കുത്തകപ്പാട്ട ഭൂമിയിലാണെന്നും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതായും തഹസിൽദാർ പറഞ്ഞു.

ജൂൺ 28ന് അനധികൃതമായി ക്രഷർ യൂനിറ്റ് പ്രവർത്തനം ആരംഭിക്കുകയും ഉദ്ഘാടനത്തോടനുബന്ധിച്ച്thannikottu group രാജാപ്പാറയിലെ ജംഗിൾ പാലസ്​ റിസോർട്ടിൽ ബെല്ലി ഡാൻസും നിശാപാർട്ടിയും നടത്തിയതും വിവാദമായിരുന്നു.

ഇരുസ്ഥാപനത്തി​​െൻറയും പ്രവർത്തനം അനധികൃതമാണെന്ന കണ്ടെത്തലിനെത്തുടർന്ന്​ ക്രഷർ യൂനിറ്റിന് റവന്യൂ വകുപ്പും റിസോർട്ടിന് ശാന്തമ്പാറ പഞ്ചായത്തുമാണ് നിർത്തിവെക്കൽ ഉത്തരവ് നൽകിയത്.

Loading...
COMMENTS