Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കളമശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്​ലിംലീഗ് ഏലൂർ മുനിസിപ്പൽ കമ്മിറ്റി ധർണ നടത്തി. വടക്കുംഭാഗത്ത് നിർമാണ തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.എം. അലിയും പാതാളത്ത് നഗരസഭ കൗൺസിലർ പി.എം. അബൂബക്കറും മഞ്ഞുമ്മലിൽ മുനിസിപ്പൽ സെക്രട്ടറി അബ്​ദുൽ റഷീദും പുതിയ റോഡിൽ കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറ്​ ഉസ്മാൻ പള്ളിക്കരയും ഉദ്​ഘാടനം നിർവഹിച്ചു. സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ ​െഎ.എന്‍.ടി.യു.സി കളമശ്ശേരി റീജനല്‍ കമ്മിറ്റി . പ്രതിഷേധ സമരം ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്​ കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡൻറ്​ ടി.കെ. കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എം. അലിയാര്‍, ജില്ല ട്രഷറര്‍ കെ.എസ്. താരാനാഥ്, ജില്ല വൈസ് പ്രസിഡൻറ്​ എന്‍.പി. അമ്മു, ജില്ല സെക്രട്ടറി ഷൈജ ബെന്നി, ഐ.എന്‍.ടി.യു.സി ഏലൂര്‍ മണ്ഡലം പ്രസിഡൻറ്​ ഉണികൃഷ്ണന്‍, കടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡൻറ്​ ഷാജഹാന്‍, ജില്ല കമ്മിറ്റി അംഗം കെ.എം. പരീദ്, റീജനല്‍ കമ്മിറ്റി അംഗങ്ങളായ നദീര്‍, രാജന്‍, ജോസഫ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story