Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right99ാം പിറന്നാൾ നിറവിൽ...

99ാം പിറന്നാൾ നിറവിൽ ആലുവ നഗരസഭ

text_fields
bookmark_border
ആലുവ: . 1921 സെപ്റ്റംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർ പിള്ളയുടെ നേതൃത്വത്തിൽ ആദ്യഭരണസമിതി ചുമതലയേറ്റത്. ഖാൻ സാഹിബ് മത്സരിച്ചതും ചെയർമാനായിട്ടുണ്ട്. ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫി​ൻെറ നേതൃത്വത്തിലാണ് നിലവിൽ വന്നത്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു ആദ്യം വോട്ടവകാശം ഉണ്ടായിരുന്നത്. 40ൽ താഴെ വോട്ടർമാർ മാത്രമാണ് ഇതുമൂലം വാർഡുകളിലുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രാഷ്​ട്രീയത്തിന് അതീതമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെ​െട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. രാഷ്​ട്രീയാടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്. കോൺഗ്രസ് നേതാവ് എം.ഒ. ജോൺ മൂന്ന് തവണയായി 12 വർഷം ചെയർമാനായി. ഇടതുപക്ഷത്തിന് രണ്ടുതവണ മാത്രമായിരുന്നു ഭരണം. 1979ൽ പി.ഡി. പത്മനാഭൻ നായർ മൂന്ന് വർഷവും 2005ൽ സ്മിത ഗോപി അഞ്ചു വർഷവും ഭരിച്ചു. 1984 മുതൽ നാലുവർഷം ഫോർട്ട്​കൊച്ചി ആർ.ഡി.ഒമാരായിരുന്ന കെ.ബി. വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭ അധ്യക്ഷയുടെ ചുമതല വഹിച്ചു. 99 വർഷം പൂർത്തിയാകുമ്പോഴും സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിർത്തിയിൽ നഗരപ്രദേശങ്ങൾ മാത്രമാണുള്ളത്. 26 ഡിവിഷനാണുള്ളത്. ea yas NAGARASABHA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story