Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനൂറനാട് ഐ.ടി.ബി.പി...

നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 78 സേനാംഗങ്ങൾക്ക്​ കോവിഡ്

text_fields
bookmark_border
ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 78 സേനാംഗങ്ങൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 132 ആയി. കഴിഞ്ഞ ദിവസം ക്യാമ്പിൽനിന്ന് സ്രവ സാമ്പിൾ ശേഖരിച്ച 118 പേരിൽ 78 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 26 പേരെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ കായംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ക്യാമ്പിനു സമീപമുള്ള സ്കൂളിൽ ക്വാറൻറീനിൽ കഴിയുന്ന 61 പേരുടെയടക്കം 86 സേനാംഗങ്ങളുടെ സാമ്പിളുകൾ ചൊവ്വാഴ്ച ശേഖരിക്കാനാണ് ആരോഗ്യ വകുപ്പ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. സേനയിലെ ക്യാമ്പിന് പുറത്ത്​ താമസിക്കുന്നവരുടെ പരിശോധനയും പൂർത്തിയാകാനുണ്ട്. ഇവരുടെയും ഇവരുടെ പ്രൈമറി കോൺടാക്​ടിലുള്ള വ്യാപാരികൾ, മറ്റ് സ്ഥാപനങ്ങളിലുള്ളവർ, പ്രദേശവാസികൾ എന്നിവരുടെയും സാമ്പിളുകൾ കൂടി ചൊവ്വാഴ്ച ശേഖരിക്കാനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ക്യാമ്പിന് സമീപമുള്ള കേന്ദ്രത്തിലായിരിക്കും സാമ്പിളുകൾ ശേഖരിക്കുകയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട്​ ചെയ്തതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ലാർജ് ക്ലസ്​റ്റർ/കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച നൂറനാട്, താമരക്കുളം പഞ്ചായത്തുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞും തുറന്നിരുന്ന ചില കടകൾക്ക് പിഴ ചുമത്തിയതായും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story