Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​കാലത്ത്​ പഠനം...

കോവിഡ്​കാലത്ത്​ പഠനം തപസ്യയാക്കി സംഗീത അധ്യാപകൻ; പൂർത്തിയാക്കിയത്​ 75 സർട്ടിഫിക്കറ്റ് കോഴ്സുകൾ

text_fields
bookmark_border
നെടുമ്പാശ്ശേരി: 33 വയസ്സിനിടെ 75 സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയ സംഗീത അധ്യാപകൻ ശ്രദ്ധേയനാകുന്നു. ഏറ്റുമാനൂർ പുത്തൻ മായവിലാസത്തിൽ പരേതനായ ശ്രീധരൻ നമ്പൂതിരി-സാവിത്രി ദമ്പതികളുടെ മകനായ പി.എസ്. അജിത് കുമാറാണ് ഇത്രയേറെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസായത്. കാലടി ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപകനായ ഇദ്ദേഹം ആലുവ-പെരുമ്പാവൂർ മേഖലയിലായി സ്ഥിരതാമസക്കാരനാകാനാണ് ആഗ്രഹിക്കുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ നിന്ന്​ ബി.എ മ്യൂസിക്കും എം.എ മ്യൂസിക്കും പൂർത്തിയാക്കിയത് രണ്ടാം റാങ്കോടെയാണ്. പിന്നീട് ജേണലിസം ഡിപ്ലോമ നേടി രണ്ടുവർഷം 'മംഗളം' പത്രത്തിൽ സബ്‌ എഡിറ്ററായി. അതിനുശേഷം കെ.ടി.ഇ.ടി രണ്ടാം റാങ്കിൽ പാസായി. യു.ജി.സി നെറ്റും സെറ്റും പൂർത്തിയാക്കി. മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എയും ബംഗളൂരുവിൽനിന്ന്​ പി.ജി.ഡി.ഇ.എൽ.ടിയും നേടി. ഇതിനിടയിൽ സംഗീത പരിപാടികളിലും പങ്കെടുക്കും. ​േഡറ്റ സയൻസ് പ്രഫഷനൽ, മെഷീൻ ലേണിങ്​, സോഷ്യൽ സൈക്കോളജി, വെസ്​റ്റേൺ വയലിൻ, അഡ്വാൻസ് ഫോട്ടോഷോപ്പിങ്​, ബേസിക് ന്യുട്രീഷൻ തുടങ്ങി 75 സർട്ടിഫിക്കറ്റ് കോഴ്സുകളും വിദൂര വിദ്യാഭ്യാസത്തിലൂടെ നേടി. പലതും നേടിയത് കോവിഡ് കാലത്താണെന്ന പ്രത്യേകതയുമുണ്ട്. അവിവാഹിതനായ ഇദ്ദേഹത്തിന് സംഗീതത്തിനും അധ്യാപനത്തിനുമൊപ്പം പുതിയ കോഴ്സുകൾ പഠിക്കാനാണ് താൽപര്യം. ഇപ്പോൾ സ്കൂളിൽനിന്ന്​ ലീവെടുത്ത് കാലടി സംസ്കൃത സർവകലാശാലയിൽ സംഗീതത്തിൽ എം.ഫിൽ ചെയ്യുകയാണ്. അതിനുശേഷം പിഎച്ച്.ഡിയും ലക്ഷ്യമിടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story