Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുന്നത്തുനാട്ടിൽ 38...

കുന്നത്തുനാട്ടിൽ 38 പേർക്ക് കോവിഡ്

text_fields
bookmark_border
കിഴക്കമ്പലം: കുന്നത്തുനാട്ടിൽ വിവിധ മേഖലകളിലായി ഏഴുപേർക്കും രണ്ട് കമ്പനിയിലായി 31 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മണ്ണൂരിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യാപാരിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട അടുത്ത ബന്ധുക്കളായ മൂന്നു പേരുടെ സ്രവ പരിശോധനഫലം പോസിറ്റിവായി. കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോടുള്ള വ്യവസായിക്കും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. പട്ടിമറ്റം സ്വദേശികളായ 12 വയസ്സുകാരനും 30 വയസ്സുകാരി മാതാവിനും പോസിറ്റിവായി. 40ഓളം പേർ ഇവരുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇതോടെ ഏഴാം വാർഡിലെ ഒരു ഭാഗം മൈക്രോ കണ്ടെയ്ൻമൻെറ് സോണാക്കാൻ ശിപാർശ നൽകി. പട്ടിമറ്റത്തിനടുത്ത് സ്വകാര്യ കമ്പനിയിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപറേഷൻ ഏരിയകളിലും ക്വാറൻറീനിലാണ്. തിരുവാണിയൂർ പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ 14 പേർക്ക് രണ്ടു ദിവസങ്ങളിലായി രോഗബാധ സ്ഥിരീകരിച്ചു. കമ്പനി താൽക്കാലികമായി അടപ്പിച്ചു. കിഴക്കമ്പലത്ത് ഒരാൾക്ക് പോസിറ്റിവായി. പത്തിൽ താഴെ മാത്രമാണ് സമ്പർക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story