Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോക്ഡൗൺ ലംഘനം: 31...

ലോക്ഡൗൺ ലംഘനം: 31 പേർക്കെതിരെ കേസ്​

text_fields
bookmark_border
ആലുവ: ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ബുധനാഴ്ച 31 കേസുകൾ രജിസ്​റ്റർ ചെയ്തു. ഒൻപതുപേർ അറസ്​റ്റിൽ. 15 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 50 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 16,195 കേസുകളിൽ നിന്നായി 13,204 പേരെ അറസ്​റ്റ് ചെയ്തു. 7,546 വാഹനങ്ങൾ കണ്ടുകെട്ടി. കർഫ്യൂ മേഖലകളിൽ കൂടുതൽ കോവിഡ് പരിശോധന വേണം -എം.എൽ.എ ആലുവ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആക്റ്റിവ് സർ​െവയ്​ലൻസ് നടത്തുകയാണ് വേണ്ടതെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പോസിറ്റിവ് റിപ്പോർട്ട് ചെയ്തവരുടെ പ്രൈമറി കോൺടാക്ടിലുള്ളവർക്ക് കോവിഡ് ടെസ്​റ്റ് എത്രയും വേഗം നടത്തണം. പരിശോധനകളുടെ എണ്ണം കൂട്ടി പോസിറ്റിവ് ആണോ നെഗറ്റിവ് ആണോ എന്ന് കണ്ടെത്തിയാൽ മാത്രമാണ് രോഗം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ബുധനാഴ്ച കീഴ്മാട് കുളക്കാട് അംഗൻവാടിയിൽ 41പേരുടെ കോവിഡ് ടെസ്​റ്റ്‌ നടത്തിയതായും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. എഫ്.എൽ.ടി.സി കലക്​ഷൻ സൻെറർ ആലുവ: ശ്രീമൂലനഗരം പഞ്ചായത്തിലെ എഫ്.എൽ.ടി.സി കലക്​ഷൻ സൻെറർ ശ്രീഭൂതപുരത്ത് പഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ ആദ്യ വിഹിതം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം തൗഹീദ്നഗർ യൂനിറ്റ് കമ്മിറ്റിയാണ് സൻെറർ ഒരുക്കിയത്. പ്രസിഡൻറ് എ.എ. സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്​റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിദ ബീരാസ്, വാർഡ് അംഗം ഷൺമുഖൻ, കെ.എൻ.എം ജില്ല സെക്രട്ടറി എം.കെ. ഷാക്കിർ, അബ്ബാസ് സ്വലാഹി, ഹുസൈൻ സ്വലാഹി മറ്റ്​ രാഷ്​ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെ ഹിദായത്തുൽ ഇസ്​ലാം മദ്​റസയിൽ കലക്​ഷൻ സൻെറർ പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story