Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലൈഫ് 2020: ​ജില്ലയിൽ...

ലൈഫ് 2020: ​ജില്ലയിൽ ഇതുവരെ 1,80,000 അപേക്ഷ

text_fields
bookmark_border
ആലപ്പുഴ: ഭവനരഹിതർക്ക് വീടുവെക്കുന്നതിന് ലൈഫ് മിഷൻ ലിസ്​റ്റിൽ ഉൾപ്പെടുന്നതിന് ജില്ലയിൽ ഇതുവരെ 1,80,000 അപേക്ഷകൾ സമർപ്പിച്ചു. മാനദണ്ഡങ്ങൾ പ്രകാരം വീട്​ ലഭിക്കാൻ അർഹതയുള്ള ഭവനരഹിതർ 27ന് മുമ്പ്​ അപേക്ഷിക്കണം. life2020.kerala.gov.in വെബ്സൈറ്റിലൂടെ നേരിട്ടോ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ ഹെൽപ് ​െഡസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി സമർപ്പിക്കുമ്പോൾ 40 രൂപ സർവിസ് ചാർജ് നൽകണം. സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന്​ മുതല്‍ ആലപ്പുഴ: ഭക്ഷ്യവകുപ്പ്​ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം വ്യാഴാഴ്​ച ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാര്‍ഡുകാർക്കാണ്​ ആദ്യഘട്ട വിതരണം. ഈ വിഭാഗത്തിൽ 40,495 കാര്‍ഡ്​ ഉടമകളാണുള്ളത്. റേഷൻ കാർഡി​ൻെറ അവസാന അക്കം പൂജ്യം, ഒന്ന് അവസാനിക്കുന്നവര്‍ 13നും 2, 3, 4, 5 അവസാനിക്കുന്നവര്‍ 14നും ശേഷിക്കുന്ന നാലക്കങ്ങളിൽ അവസാനിക്കുന്ന കാർഡ്​ ഉടമകള്‍ 15നുമാണ് കിറ്റ് വാങ്ങേണ്ടത്. ജൂലൈയിലെ റേഷന്‍ വിഹിതം വാങ്ങിയ കടയില്‍നിന്ന് അവരവര്‍ക്ക് അനുവദിച്ച ദിവസം മാത്രം കിറ്റ് വാങ്ങാൻ എത്തണം. എല്ലാ റേഷൻകാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭ്യമാകുമെന്നും തിരക്ക് ഒഴിവാക്കുന്നതിന് ഘട്ടം ഘട്ടമായാണ് വിതരണമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കാൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്​റ്റ്​ 26. ഹിയറിങ്ങും അപ്‌ഡേഷനും പൂർത്തിയാക്കേണ്ട തീയതി സെപ്റ്റംബർ 23. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26ന് പ്രസിദ്ധീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story