Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമന്ത്രി ഇടപെട്ടു;...

മന്ത്രി ഇടപെട്ടു; പൊലീസ്​ കാൻറീനുകൾ 20വരെ തുറക്കാൻ അനുമതി

text_fields
bookmark_border
അടിമാലി: ജില്ല പൊലീസ്​ മേധാവിയുടെ ഉത്തരവിനെ തുടർന്ന് അടച്ച ജില്ലയിലെ ജനമൈത്രി പൊലീസ്​ കാൻറീനുകൾ ഉപാധികളോടെ തുറക്കാൻ ഡി.ജി.പിയുടെ അനുമതി. ഡിസംബർ 20 വരെയാണ് അനുമതി. തിങ്കളാഴ്ച ബന്ധപ്പെട്ട സ്​റ്റേഷൻ ഹൗസ്​ ഓഫിസർമാരെ തിരുവനന്തപുരം പൊലീസ്​ ആസ്​ഥാനത്തേക്ക് വിളിച്ചുവരുത്തി വിവര​േശഖരം നടത്തിയശേഷമാണ് ഡിസംബർ 20വരെ പൊലീസ്​ കാൻറീനുകൾ തുറക്കാൻ അനുമതി നൽകിയത്. എസ്​.എച്ച്.ഒമാർ നൽകിയ രേഖകൾ ഇതിനോടകം വിശദപരിശോധനക്ക്​ വിധേയമാക്കും. കഴിഞ്ഞദിവസമാണ്​ അടിമാലി, മൂന്നാർ, കട്ടപ്പന, പീരുമേട്, തൊടുപുഴ, നെടുങ്കണ്ടം പൊലീസ്​ കാൻറീനുകളിൽ പൊതുജനങ്ങളെ വിലക്കി ജില്ല പൊലീസ്​ മേധാവി ഉത്തരവിട്ടത്​. പൊലീസിന്​ മാത്രമായി പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇത്​ നഷ്​ടമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ്​ അസോ. ഇടപെട്ട്​ എല്ലാ കാൻറീനുകളും അടപ്പിക്കുകയായിരുന്നു. നടത്തിപ്പിലെ ക്രമക്കേട്​ അടക്കം കണക്കിലെടുത്താണ്​ കാൻറീൻ വിഷയത്തിൽ എസ്​.പി ഇടപെട്ടതെന്നാണ്​ വിവരം. അനുമതിയില്ലാതെ ​പൊലീസ്​ ഭുമിയിൽ നിർമാണപ്രവൃത്തി സാധ്യമല്ലെന്നിരിക്കെ കാൻറീനുകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയുമായിരുന്നു എസ്​.പിയുടെ നടപടി. എന്നാൽ, എസ്​.പിയുടെ നടപടി പിൻവലിപ്പിക്കാൻ സർക്കാർതല സമ്മർദം ശക്തമായി. പൊലീസ്​ അസോ. പ്രതിഷേധിച്ചതോടെ ജില്ലയിലെ മന്ത്രി അടക്കം ഇടപെ​ട്ടെന്നാണ്​ വിവരം. തുടർന്നാണ്​ താൽക്കാലികമായി ഡി.ജി.പി അനുമതി നൽകിയത്​. കീഴടങ്ങാനിറങ്ങിയ പോക്​സോ കേസ്​ പ്രതി 'വട്ടംകറങ്ങി'; ഒടുവിൽ റിമാൻഡിൽ തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ പ്രതി നേരി​ട്ടെത്തി രണ്ടുവർഷത്തിനുശേഷം കീഴടങ്ങി. രണ്ട്​ കോടതികളിലും ഒരു ​പൊലീസ്​ സ്​റ്റേഷനിലും കറങ്ങിയതിനൊടുവിലാണ്​ പ്രതിക്ക്​ പിടികൊടുക്കാൻ അവസരമൊരുങ്ങിയത്​. ശാന്തമ്പാറ സ്​റ്റേഷനിലെ ക്രൈംനമ്പർ 455​/2018 കേസിലെ പ്രതി ബിജുവാണ്​ കീഴടങ്ങാൻ അവസരം ചോദിച്ച്​ രണ്ടുദിവസം കറങ്ങിയത്. ഒരു കോടതിയിലെത്തിയപ്പോൾ പോക്​സോ കോടതിയിൽ ഹാജരാകാനാണ്​ നിർദേശിച്ചത്​.​ അവിടെ എത്തിയപ്പോഴാക​ട്ടെ മജിസ്​ട്രേറ്റില്ല. പ്രതി ഒടുവിൽ മൂന്നാർ സ്​റ്റേഷനിലെത്തി കീഴടങ്ങി. ശാന്തമ്പാറ സ്​റ്റേഷനിൽ വിളിച്ചറിയിച്ചതനുസരിച്ച്​ അവരെത്തി മേൽനടപടി സ്വീകരിച്ച്​ വീണ്ടും പോക്​സോ കോടതിയിൽ. ദിവസങ്ങൾ നീണ്ട 'കീഴടങ്ങൽ പ്രക്രിയ'ക്കൊടുവിൽ പ്രതി​യെ റിമാൻഡ്​ ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story