Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവടക്കേക്കര 16ാം വാർഡ്...

വടക്കേക്കര 16ാം വാർഡ് കണ്ടെയ്​ൻമെൻറ് സോണാക്കണമെന്ന്​

text_fields
bookmark_border
വടക്കേക്കര 16ാം വാർഡ് കണ്ടെയ്​ൻമൻെറ് സോണാക്കണമെന്ന്​ പറവൂർ: കോവിഡ് സ്ഥിരീകരിച്ച വടക്കേക്കര ഗ്രാമപഞ്ചായത്തിൽ 15ാം വാർഡിന്​ സമീപത്തെ16ാം വാർഡിനെക്കൂടി കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്താൻ കോവിഡ് ജാഗ്രത സമിതി യോഗം കലക്ടറോട് ആവശ്യപ്പെട്ടു. രോഗി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആവശ്യം. രോഗിയ​ുടെ പ്രാഥമിക സമ്പർക്കത്തിൽ വാവക്കാട് 25 പേരും ചിറ്റാറ്റുകരയിലെ മാച്ചാംതുരുത്തിൽ അഞ്ചുപേരും ഉൾപ്പെട്ടതായാണ് വിവരം. ദ്വിതീയ സമ്പർക്കത്തിൽ വടേക്കക്കരയിൽ 55ഉം ചിറ്റാറ്റുകരയിൽ 23ഉം പേർ ഉൾപ്പെട്ടതായി കണക്കാക്കുന്നു. യുവാവി​െന കഴിഞ്ഞദിവസം കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ അങ്കമാലി അഡ്്ലക്സ് സൻെററിലേക്ക് മാറ്റി. ഇതോടെ നാട്ടുകാരിലുണ്ടായ ആദ്യ ആശങ്കയും ജാഗ്രതയും കുറഞ്ഞു. അതിനിടെ, പൊലീസ് അടച്ച ഒരുവഴി രാത്രി ആരോ തുറന്നിട്ടു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ രോഗവാഹകർ ആകാമെന്നതിനാൽ പ്രദേശത്തെ ജനങ്ങളോട് ജാഗരൂകരായിരിക്കാൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടു. അവശ്യവസ്തു വിൽപനക്ക്​ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ അനുമതി നൽകിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ് പറഞ്ഞു. വൈസ്​ പ്രസിഡൻറ് കെ.യു. ജിഷ, മെംബർ എൻ.സി. ഹോച്മിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, ഡോ. ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രഹാസൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story