Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരോഗബാധിതർ ഏറുന്നു;...

രോഗബാധിതർ ഏറുന്നു; രണ്ട് ക്ലസ്​റ്ററില്‍ മാത്രം15 പേർ

text_fields
bookmark_border
ആലുവ മാര്‍ക്കറ്റ് ക്ലസ്​റ്ററില്‍ 12 പേർക്ക്​ രോഗം ആലുവ: മേഖലയിൽ കോവിഡ് ബാധിതർ ഏറുന്നു. രണ്ട് ക്ലസ്​റ്ററില്‍ മാത്രമായി 15 രോഗികളുടെ ലിസ്​റ്റാണ് ബുധനാഴ്ച അധികൃതർ പുറത്തുവിട്ടത്. ഒറ്റപ്പെട്ട കേസുകൾ വേറെയുമുണ്ട്. ആലുവ മാര്‍ക്കറ്റ് ക്ലസ്​റ്ററില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. കീഴ്മാട് ക്ലസ്​റ്ററില്‍ മൂന്ന് പേര്‍ക്കാണ് രോഗം. ഇവരില്‍ രണ്ട് പേര്‍ കവളങ്ങാട് സ്വദേശിയും ഒരാള്‍ കീഴ്മാട് സ്വദേശിയുമാണ്. 29 വയസ്സുള്ള എടത്തല സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്ക് നേര​േത്ത രോഗം സ്ഥിരീകരിച്ചിരുന്നു. ആലുവയിലെ കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പായ ഗാരേജിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്​. ഇരുനൂറോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നേര​േത്ത ഗാരേജിലെ ജീവനക്കാര​ൻെറ അടുത്ത ബന്ധുവിന്​ രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് അടിയന്തരമായി പരിശോധന നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെ.എസ്.ഇ.ബി ടൗൺ സെക്​ഷൻ അടച്ചു ആലുവ: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആലുവ പവർഹൗസ് പരിസരത്തെ കെ.എസ്.ഇ.ബി ടൗണ്‍ സെക്​ഷന്‍ ഓഫിസ് താൽക്കാലികമായി അടച്ചു. ഇവിടത്തെ 35 ജീവനക്കാർ ക്വാറ​ൻറീനില്‍ പോയതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതൽ ഓഫിസ് പ്രവർത്തനം ബോയ്സ് സ്കൂളിനടുത്തെ നോർത്ത് സെക്​ഷനിലേക്ക് മാറ്റി. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച രായമംഗലം സ്വദേശിയായ വയോധികന് ​േകാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ.എസ്.ഇ.ബി ടൗണ്‍ സെക്​ഷനില്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ആളുടെ പിതാവാണ് ഇദ്ദേഹം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീവനക്കാരനും അടുത്ത ബന്ധുക്കള്‍ക്കും കോവിഡ് പോസിറ്റിവാണെന്ന്് കണ്ടെത്തി. ഇതോടെയാണ് ടൗണ്‍ സെക്​ഷനിലെ ജീവനക്കാര്‍ മുഴുവനായും ക്വാറൻറീനില്‍ പോകേണ്ടിവന്നത്. ടൗണ്‍ സെക്​ഷ​ൻെറ പ്രവർത്തനങ്ങൾക്ക്​ പുതിയ ജീവനക്കാരെ നിയമിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി. കോവിഡ്​ ബാധിക്കാത്ത മറ്റിടങ്ങളില്‍നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. ടൗണ്‍ സെക്​ഷന്‍ അണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ സെക്​ഷൻ പ്രവര്‍ത്തനം പുനരാരംഭിക്കും. നോര്‍ത്ത് സെക്​ഷനില്‍ ജോലിഭാരം ഉണ്ടാകാതിക്കാന്‍ കെ.എസ്.ഇ.ബി ചീഫ് എൻജിനീയറും ഡെപ്യൂട്ടി ചീഫ് എൻജിനീയറും എത്തിയാണ് ബുധനാഴ്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വൈദ്യുതി ബില്ല് ഓണ്‍ലൈനായി അടക്കാം. വിവരങ്ങൾക്ക് ഫോൺ: 2624451, 9496008872.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story