Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightേകാവിഡിൽ വിറച്ച്​...

േകാവിഡിൽ വിറച്ച്​ ജില്ല; 119 കേസുകൾ

text_fields
bookmark_border
ആലപ്പുഴ: കോവിഡ്​ വ്യാപനത്തിൽ ഞെട്ടിവിറച്ച്​ ജില്ല. തിങ്കളാഴ്​ച 119 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 78 പേർ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരും ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരുമാണ്​. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം പിടിപെട്ടത്. രണ്ടുപേരുടെ രോഗത്തി​ൻെറ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256 ആണ്​. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരുട വിവരങ്ങൾ ചുവടെ: രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളൻറിയർ ആയി പ്രവർത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി. ഇവർക്ക്​ പുറമെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശിക്കും 52 വയസ്സുള്ള മനക്കോടം സ്വദേശിക്കും രോഗം സ്​ഥിരീകരിച്ചു. എന്നാൽ, ഉറവിടം വ്യക്തമല്ല. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നും മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നും എത്തിയവർ: മസ്കത്തിൽനിന്ന് ജൂൺ 26ന് എത്തിയ ചെറിയനാട് സ്വദേശിനി, ജൂൺ 25ന് കുവൈത്തിൽ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി, ജൂൺ 24ന് മുംബൈയിൽ നിന്നെത്തിയ 20 വയസ്സുള്ള ചേർത്തല സ്വദേശി, ജൂൺ 22ന് ദു​ൈബയിൽ നിന്നെത്തിയ 44 വയസ്സുള്ള ചേർത്തല സ്വദേശി, ജൂൺ 25ന് മുംബൈയിൽനിന്ന്​ വന്ന 23 വയസ്സുള്ള ചേർത്തല സ്വദേശി, 19ന് മസ്കത്തിൽനിന്ന് ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ, 26ന് ദു​ൈബയിൽ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി, 21ന് ഷാർജയിൽ നിന്നെത്തിയ 34 വയസ്സുള്ള ചേർത്തല സ്വദേശി, 26ന് ദമാമിൽ നിന്നെത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി, 25ന് അബൂദബിയിൽനിന്ന് എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി, 26ന് മസ്കത്തിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി, ദു​ൈബയിൽ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂർ സ്വദേശി, 26ന് മസ്കത്തിൽ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി, 18ന് ഡൽഹിയിൽ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി, 27ന് അബൂദബിയിൽനിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി,18ന് ഡൽഹിയിൽനിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 25ന് മുംബൈയിൽനിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 29ന് സിക്കിമിൽനിന്ന് 26 വയസ്സുള്ള തുറവൂർ സ്വദേശി, 30ന് ഡൽഹിയിൽനിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി, ജൂലൈ രണ്ടിന്​ കോയമ്പത്തൂരിൽനിന്ന്​ വന്ന 24 വയസ്സുള്ള ചേർത്തല സ്വദേശിനി, ജൂൺ 29ന് ഹൈദരാബാദിൽനിന്ന് വന്ന 30 വയസ്സുള്ള ചേർത്തല സ്വദേശി, 24ന് കുവൈത്തിൽനിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി, 25ന് യു.എ.ഇയിൽ നിന്ന് വന്ന 35 വയസ്സുള്ള ചേർത്തല സ്വദേശി, 16ന് ദു​ൈബയിൽ നിന്ന് വന്ന 25വയസ്സുള്ള പള്ളിപ്പുറം സ്വദേശി, 25ന് ലണ്ടനിൽ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, ജൂലൈ ഏഴിന്​ ഷാർജയിൽ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 21ന് ദു​ൈബയിൽ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 29ന് സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 24ന് ഷാർജയിൽ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, ജൂലൈ ഒന്നിന് റിയാദിൽ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി, കുവൈത്തിൽ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി, കുവൈത്തിൽ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story