Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈനാവ് ഡിവിഷൻ...

പൈനാവ് ഡിവിഷൻ പിടിക്കാൻ വാശിയേറിയ മത്സരം

text_fields
bookmark_border
ചെറുതോണി: ജില്ല ഭരണ സിരാകേന്ദ്രം ഉൾപ്പെടുന്ന പൈനാവ് ഡിവിഷൻ പിടിക്കാൻ വാശിയേറിയ മത്സരമാണ്. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും കഴിഞ്ഞതവണ കൈവിട്ടുപോയ സീറ്റ് ​പിടിക്കാൻ യു.ഡി.എഫും കടുത്ത പോരാട്ടത്തിലാണ്. മുൻ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. സത്യനാണ് എൽ.ഡി.എഫ് സ്ഥാനാർഥി . പട്ടികജാതി ക്ഷേമസമിതി ജില്ല സെക്രട്ടറി, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വാഴത്തോപ്പ് സഹകരണ ബാങ്ക് ഡയറക്ടർ, ഇടുക്കി വികസന അതോറിറ്റി മെംബർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യു.ഡി.എഫ്. ഗോദയിൽ ഇറക്കിയിരിക്കുന്നത്​ പുതുമുഖത്തെയാണ്. മുട്ടം മണിപാറ കോളനിയിൽ താമസിക്കുന്ന വിനയവർധൻ കെ.എസ്.യു ജില്ല സെക്രട്ടറി, എം.ജി യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർ, കെ.എസ്.യു തൊടുപുഴ ന്യൂമാൻ കോളജ് യൂനിയൻ പ്രസിഡൻറ്​, യൂത്ത് കമീഷൻ ജില്ല കോഓഡിനേറ്റർ എന്നീ നിലകളിൽ പൊതുരംഗത്ത്​ സജീവമാണ്​. തൊടുപുഴ ബ്ലോക്ക്​ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്​. എം.എ ബി.എഡ് ബിരുദധാരി. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ബി.ജെ.പി സ്ഥാനാർഥി ഷീന തങ്കപ്പൻ മണിയാറംകുടി സ്വദേശിനിയാണ്. സി.പി.എം പ്രവർത്തകനായിരുന്ന പരേതനായ വരിക്കപ്പിള്ളിൽ തങ്കപ്പ​ൻെറ മകളാണ്​. ഭർത്താവ് ബിനു ചേലച്ചുവട്ടിലെ ചുമട്ടുതൊഴിലാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫിൽ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ലിസമ്മ സാജൻ 857 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ്​ ജയിച്ചത്. വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, ഇരട്ടയാർ പഞ്ചായത്തുൾപ്പെടെ 47 വാർഡുകളും ആറ്​ ബ്ലോക്കു വാർഡുകളും ചേർന്നതാണ് പൈനാവ് ഡിവിഷൻ. ഇത്തവണ പട്ടികവർഗ വിഭാഗക്കാർക്കുള്ള സംവരണ വാർഡാണ്​. ഇരുമുന്നണി സ്ഥാനാർഥികളും മാറിമാറി ജയിച്ച ഡിവിഷനാണിത്​. TDL KG SATHYAN PAINAVU പൈനാവ് ഡിവിഷനിൽ ഇടത്​ സ്ഥാനാർഥി കെ.ജി. സത്യൻ ഓട്ടോറിക്ഷ തൊഴിലാളി​േയാട്​ വോട്ട്​ചോദിക്കുന്നു TDL JAYAVARDHAN PAINAVU പൈനാവ് ഡിവിഷനിൽ വിനയവർധൻ വോട്ട്​ ചോദിക്കുന്നു സംവരണ അട്ടിമറി; സൂചന സത്യഗ്രഹം നടത്തി തൊടുപുഴ: സംവരണ അട്ടിമറിക്കെതിരെ സംയുക്​ത പ്രക്ഷോഭ സമിതി തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ സത്യഗ്രഹം നടത്തി. ദലിത് ഐക്യസമിതി സംസ്​ഥാന പ്രസിഡൻറ്​ കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്തു. ഗോത്രമഹാസഭ ജില്ല കൺവീനർ പി.ജി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ്​ ചെയർമാൻ വിജോ വിജയൻ, ആദിവാസി ഫോറം പ്രസിഡൻറ്​ പി.എൻ. മോസസ്​, സി.കെ. ബേബി, സി.എസ്​. ജിയേഷ് തുടങ്ങിയവർ സംസാരിച്ചു. TDL MINI CIVIL STATION SATHYAGRAHAM തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ സംയുക്​ത പ്രക്ഷോഭ സമിതി ആഭിമുഖ്യത്തിൽ നടന്ന സത്യഗ്രഹം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story