Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഴിഞ്ഞതവണ നഗരസഭ ഭരിച്ച...

കഴിഞ്ഞതവണ നഗരസഭ ഭരിച്ച മൂന്ന്​ ചെയർപേഴ്​സൻമാരും മത്സരരംഗത്ത്​

text_fields
bookmark_border
* വൈസ്​ ചെയർമാൻമാരുടെ ഭാര്യമാരും മത്സരത്തിന്​ തൊടുപുഴ: നഗരസഭയില്‍ കഴിഞ്ഞതവണ ഭരണം നയിച്ച നാലു ചെയര്‍പേഴ്‌സൻമാരില്‍ മൂന്നുപേരും ഇത്തവണയും മത്സരരംഗത്ത്. ഒരാളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ യു.ഡി.എഫ്​ ലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്നുടേമായിരുന്നു ഭരണം വീതിച്ചത്. ഇതിനിടയില്‍ എൽ.ഡി.എഫിനും ആറുമാസം ചെയര്‍പേഴ്‌സൻ സ്ഥാനം ലഭിച്ചു. ജനറല്‍ വാര്‍ഡായിരുന്ന വടക്കുംമുറിയില്‍നിന്ന്​ വിജയിച്ച മുസ്​ലിം ലീഗിലെ സഫിയ ജബ്ബാറാണ്​ കഴിഞ്ഞ തവണ ആദ്യ ചെയര്‍പേഴ്‌സനായത്​. സഫിയ ജബ്ബാര്‍ ഇത്തവണ വനിത വാര്‍ഡായ ഇവിടെനിന്ന്​ തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഭാഗ്യം തുണച്ചതോടെ അധികാരത്തിലെത്തിയ മിനി മധു സിറ്റിങ്​ സീറ്റായ ഒളമറ്റത്താണ് വീണ്ടും മത്സരിക്കുന്നത്. സി.പി.എം പ്രതിനിധിയായ മിനി മധു നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്‌സനായത്. കേരള കോണ്‍ഗ്രസിലെ പ്രഫ. ജെസി ആൻറണിയായിരുന്നു യു.ഡി.എഫി​ൻെറ ചെയര്‍പേഴ്‌സൻ സ്ഥാനാര്‍ഥി. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് ചെയര്‍മാ​ൻെറ വോട്ട് അസാധുവായതോടെ നറുക്കെടുപ്പ് നടന്നപ്പോള്‍ മിനി മധുവിന് ഭാഗ്യം അനുകൂലമാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചെയര്‍പേഴ്‌സൻ സ്ഥാനം നറുക്കെടുപ്പിലൂടെ വഴുതിപ്പോയെങ്കിലും അവിശ്വാസത്തിലൂടെ എൽ.ഡി.എഫി​ൻെറ ചെയര്‍പേഴ്‌സനെ പുറത്താക്കി നഗരസഭ അധ്യക്ഷയായ പ്രഫ. ജെസി ആൻണി സിറ്റിങ്​ വാര്‍ഡായ റിവര്‍വ്യൂ വാര്‍ഡിലാണ് ഇത്തവണയും മത്സരിക്കുന്നത്. അവസാനഘട്ടത്തില്‍ ചെയര്‍പേഴ്‌സനായ കോണ്‍ഗ്രസ് പ്രതിനിധി സിസിലി ജോസിന് ജനറല്‍ വാര്‍ഡായതോടെയാണ് സീറ്റ് നഷ്​ടമായത്. കഴിഞ്ഞതവണ വൈസ് ചെയര്‍മാന്‍മാരായ ടി.കെ. സുധാകരന്‍നായര്‍, സി.കെ. ജാഫര്‍, എം.കെ. ഷാഹുല്‍ഹമീദ് എന്നിവരുടെ ഭാര്യമാർ ഇത്തവണ മത്സരരംഗത്തുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story