Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിരിച്ചുപിടിക്കാൻ...

തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; നിലനിർത്താൻ എൽ.ഡി.എഫ്

text_fields
bookmark_border
അടിമാലി: തട്ടിയെടുത്ത ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. മികച്ച പ്രവർത്തനത്തിലൂടെ നിലനിർത്താൻ എൽ.ഡി.എഫ്. നീറുന്ന ഭൂമിപ്രശ്നവും വന്യജീവി ശല്യവും രൂക്ഷമായ മാങ്കുളത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇക്കുറി വീറും വാശിയും ഏറുകയാണ്. 2010ലും 2015ലും നടന്ന തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. എന്നാൽ, കേരള കോൺഗ്രസുകളുടെ രാഷ്​ട്രീയ കളികളും ഇടതുമുന്നണിയുടെ തന്ത്രങ്ങളും വിജയിച്ചപ്പോൾ യു.ഡി.എഫിന് രണ്ടുവട്ടവും പ്രതിപക്ഷത്തിരിക്കാനാണ് യോഗമുണ്ടായത്. 13 വാർഡുകളുള്ള ഇവിടെ ഇക്കുറി മത്സരിക്കുന്നത് ഇവരാണ്. ഒന്ന്​ ആനക്കുളം നോർത്ത്: ജയദേവി (യു.ഡി.എഫ്), ഗീത ആനന്ദൻ (എൽ.ഡി.എഫ്). രണ്ട്​ ശേവൽകുടി: മണികണ്​ഠൻ (യു.ഡി.എഫ്), റിനേഷ് (എൽ.ഡി.എഫ്), ഐ.കെ. ശശി (എൻ.ഡി.എ), മൂന്ന്​ അമ്പതാംമൈൽ: സണ്ണി ജോസഫ് (യു.ഡി.എഫ്), അനിൽ ആൻറണി (എൽ.ഡി.എഫ്), രാജപ്പൻ നാരായണൻ (എൻ.ഡി.എ). നാല്​ ആറാംമൈൽ: ബെന്നി തോമസ്​ (യു.ഡി.എഫ്), എ.കെ. സുധാകരൻ (എൽ.ഡി.എഫ്), ജിേൻറാ മാത്യു (സ്വത.), ഇ.സി. വിജയൻ (സ്വത.). അഞ്ച്​ മാങ്കുളം: ഷൈനി മാത്യു (യു.ഡി.എഫ്), ജെയിൻ ഫ്രാൻസിസ്​ (എൽ.ഡി.എഫ്), കൊച്ചുറാണി (സ്വത.). ആറ്​ മുനിപാറ: റോയി ജോസഫ് (യു.ഡി.എഫ്), മനോജ് കുര്യൻ (എൽ.ഡി.എഫ്), ബൈജു ജോർജ് (സ്വത.). ഏഴ്​ വിരിപാറ: ധന്യ സാജു (യു.ഡി.എഫ്), സൂസി ബിനു (എൽ.ഡി.എഫ്), ലത തോമസ്​ (എൻ.ഡി.എ), ബിന്ദു സാബു (സ്വത.), ഷൈനി സിബി (സ്വത.). എട്ട്​ പാമ്പുങ്കയം: ജാൻസി ബിജു (യു.ഡി.എഫ്), ബിബിൻ ജോസഫ് (എൽ.ഡി.എഫ്). ഒമ്പത്​ താളുംകണ്ടം: റെൻസിമോൾ (യു.ഡി.എഫ്), ഷീല രാധാകൃഷ്ണൻ (എൽ.ഡി.എഫ്). 10 വേലിയാംപാറ: ജൂലി ജോസഫ് (യു.ഡി.എഫ്), മേരി ബേബി (എൽ.ഡി.എഫ്), 11 വിരിഞ്ഞപാറ: ശ്രുതിമോൾ (യു.ഡി.എഫ്), വിനീത സജീവൻ (എൽ.ഡി.എഫ്), സഹദേവൻ കണക്കപ്പിള്ള (എൽ.ഡി.എ). 12 പെരുമ്പൻകുത്ത്: ബിജി ലാലു (യു.ഡി.എഫ്), സ്വപ്ന ബിനു (എൽ.ഡി.എഫ്). 13: എൽസി എൽദോസ്​ (യു.ഡി.എഫ്), സവിത റോയി (എൽ.ഡി.എഫ്). താളുംകണ്ടത്ത്​ സൗരോർജ വേലിതകർത്ത്​ കട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു അടിമാലി: വനംവകുപ്പി​ൻെറ സൗരോർജ വേലി തകർത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. മാങ്കുളം റേഞ്ചിൽ താളുംകണ്ടത്താണ് വലിയ നാശംവിതച്ചത്. പാലക്കൽ ടി.ആർ. മണി, ബാബു ശിവശങ്കരൻ, കവലക്കൽ ശശി, മണി തങ്കച്ചൻ, മണി രാജപ്പൻ, പടിക്കൽ ബിന്ദു, ഇലവുംതടത്തിൽ ബാലൻ, മാന്തടത്തിൽ ബൈജു, മുള്ളനാട്ട് ബേബി, പച്ചൻ ദാസ്​ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കമുങ്ങ്, വാഴ, മരച്ചീനി, തെങ്ങ് എന്നിവയാണ്​ നശിപ്പിച്ചത്. കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും എത്താതെ സ്​ഥാപിച്ച സൗരോർജ വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തിയത്. വർഷാവർഷം നടത്തേണ്ട അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇവിടെ സൗരോർജ വേലി പ്രവർത്തനരഹിതമായിരുന്നു. അഞ്ച്​ കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലിയുള്ളത്. ഇതിൽ പകുതിയിലേറെ കാട്ടാനകൾ നശിപ്പിച്ചു. വേലി തകർത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങിയ വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചപ്പോൾ നിങ്ങൾതന്നെ കാട്ടാനകളെ ഓടിച്ചുവിട്ടോളണമെന്ന മറുപടിയുമാണ്​ ലഭിച്ചതെന്ന്​ പ്രദേശവാസികൾ പറഞ്ഞു. ഇത് ജനങ്ങളുടെ എതിർപ്പിനും കാരണമായി. 10 ഏക്കറിലേറെ കാർഷിക വിളകളാണ് ഒറ്റ രാത്രികൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. സൗരോർജ വേലി തകർത്തത് വനംവകുപ്പിനും വലിയ നഷ്​ടമായി. രണ്ടുമാസത്തിലേറെയായി പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി നാശം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ വിവിധ രാഷ്​ട്രീയ പാർട്ടികളുടെ വാഗ്​ദാനവും കാട്ടാനശല്യം പരിഹരിക്കുമെന്നുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരവെ വിഷയം ജനവികാരമായി മാറുന്നത് ഇരുമുന്നണികൾക്കും ഭീഷണിയാണ്. TDL ELEPHANT ATTACK ARICUNUT TREE താളുംകണ്ടത്ത് കാട്ടാനകൾ നശിപ്പിച്ച കവുങ്ങ് തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story