Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമ്പ് പാടങ്ങൾക്ക്​...

കരിമ്പ് പാടങ്ങൾക്ക്​ ഇപ്പോൾ നെൽക്കതിരുകളുടെ സ്വര്‍ണ ശോഭ

text_fields
bookmark_border
മറയൂര്‍: കരിമ്പ്​ കൃഷി ഉപേക്ഷിച്ച പാടങ്ങളിൽ​ നെൽക്കതിരുകളുടെ സ്വര്‍ണത്തിളക്കം. കാന്തല്ലൂര്‍ കാരയൂര്‍ ഗ്രാമനിവാസികള്‍ വെട്ടുകാട്, മാശിവയല്‍ പയസ്‌നഗര്‍ മേഖലകളിലായി ഹെക്ടര്‍കണക്കിന് പ്രദേശത്താണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും മൂലം കരിമ്പ് കൃഷി ഉപേക്ഷിച്ച് നെല്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പ്​ വരെ ഇവിടെ വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്നുവെങ്കിലും നഷ്​ടമായതിനാലാണ് കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇതും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്​ ഗ്രാമീണരുടെ നെല്‍കൃഷിയിലേക്കുള്ള മടക്കം​​. മിക്ക പാടങ്ങളും കൊയ്ത്തിന്​ പാകമായി. മറ്റു കൃഷികളെ അപേക്ഷിച്ച് ചെലവ് കൂടിയ നെല്‍കൃഷി വിപണനത്തിനെത്തിക്കുമ്പോള്‍ കനത്ത നഷ്​ടമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് പ്രദേശത്ത് ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കുകയാണെങ്കില്‍ നിലനില്‍പ്പിന് സഹായകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ചിത്രം - TDL Nelppadam കാന്തല്ലൂര്‍ പയസ്‌നഗറില്‍ വിളവെടുപ്പിന്​ പാകമായ നെല്‍പാടം യു.ഡി.എഫ്​ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ എൽ.ഡി.എഫ്​ സ്ഥാനാർഥികള്‍ മറയൂര്‍: പാരമ്പര്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍ പഞ്ചായത്ത് അംഗങ്ങളുമായവർ മറയൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ്​ സ്ഥാനാർഥികളായി മത്സരിക്കുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ ടി.ടി. ജോസഫും മുന്‍ പഞ്ചായത്ത് അംഗം പങ്കജവള്ളി സോമശേഖരനുമാണ് എല്‍.ഡി.എഫ്​ സ്വതന്ത്രന്മാരായി മത്സരിക്കുന്നത്. ടി.ടി. ജോസഫ് 1970 മുതല്‍ രാഷ്​ട്രീയ രംഗത്തുണ്ട്​. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അംഗമായിരുന്നു. രണ്ട് തവണ സഹകരണ സംഘം പ്രസിഡൻറായി. 1980 ലും '88ലും സ്വാതന്ത്രനായി മത്സരിച്ച് പഞ്ചായത്ത് അംഗമായി. 90 മുതല്‍ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 2014 വരെ ഭരണസമിതിയില്‍ പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ സ്ഥാനങ്ങൾ വഹിച്ചു. 2015 ല്‍ കോണ്‍ഗ്രസ് വിട്ടു. ഏഴാം വാര്‍ഡിലാണ്​ എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിക്കുന്നത്​. പങ്കജവള്ളി സോമശേഖര​ൻെറ കുടുംബം പാരമ്പര്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഭര്‍ത്താവ് സോമശേഖരന്‍ മണ്ഡലം സെക്രട്ടറിയായിരുന്നു. 2010-'15 ല്‍ പങ്കജവള്ളി മറയൂര്‍ പഞ്ചായത്ത് അംഗമായി. ഇക്കുറി സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി മാറി എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story