Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേയിലക്കൊളുന്തുമായി...

തേയിലക്കൊളുന്തുമായി പോയ വാഹനം മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്​

text_fields
bookmark_border
മറയൂര്‍: മൂന്നാര്‍ റോഡ് എട്ടാംമയിലില്‍ തേയില കൊളുന്തുമായിപോയ വാഹനം മറിഞ്ഞ്​ ഡ്രൈവര്‍ക്ക് പരിക്ക്​. വാഗുവുര സ്വദേശി സോമനാണ്​ ‍(38) സാരമായ പരിക്കേറ്റത്​. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തോട്ടത്തില്‍നിന്ന്​ ശേഖരിച്ച തേയിലക്കൊളുന്തുമായി വാഗുവരയിലെ ഫാക്ടറിയിലേക്ക് പോകുംവഴി ട്രാക്ടര്‍ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. സോമനെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. TDL accident മറയൂര്‍ മൂന്നാര്‍ റോഡ് എട്ടാംമയിലില്‍ അപകടത്തില്‍പെട്ട വാഹനം ശിശുസുരക്ഷ സന്ദേശവുമായി ബുള്ളറ്റ് യാത്ര മൂന്നാര്‍: ശിശുദിനാഘോഷങ്ങളോട്​ അനുബന്ധിച്ച് ചൈല്‍ഡ് ലൈന്‍ സെ ദോസ്തിയുടെ ഭാഗമായി ഇടുക്കി ചൈല്‍ഡ്​ലൈൻ ആഹ്വാനം ചെയ്ത് ബുള്ളറ്റ് സഞ്ചാരത്തിന് മൂന്നാറില്‍ സ്വീകരണം നല്‍കി. വിവിധ തരത്തിലുള്ള ബാല പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം എന്ന നിലയില്‍ നടത്തപ്പെടുന്ന സഞ്ചാരം കട്ടപ്പനയില്‍നിന്നാണ്​ ആരംഭിച്ചത്​. കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹന്‍ ഫ്ലാഗ്​ഓഫ് നിര്‍വഹിച്ചു. 15 ബുള്ളറ്റുകളിലായി 30 പേരടങ്ങുന്ന സംഘമാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്. പഴയമൂന്നാറിലെ സ്‌പോര്‍ട്​സ് ട്രെയ്​നിങ്​ സൻെററിലായിരുന്നു സ്വീകരണം. മൂന്നാര്‍ ടൗണിലൂടെ ബുള്ളറ്റുകളില്‍ സഞ്ചാരം നടത്തിയ സംഘം മൂന്നാര്‍ ടൗണില്‍ ബോധവത്​കരണവും നോട്ടീസ് വിതരണവും നടത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ ഇൻറഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. വിക്ടര്‍ ജോര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു TDL Bike rali മൂന്നാറിലെത്തിയ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story