Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎത്രനല്ല നടക്കാത്ത...

എത്രനല്ല നടക്കാത്ത സ്വപ്നം

text_fields
bookmark_border
വരുമോ അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സൻെറർ അടിമാലി: ഇനി വരുമോ അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സൻെറർ. ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മ്മാര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. 2014-'15 സാമ്പത്തികവര്‍ഷമാണ് ഇവിടെ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സൻെറർ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത്. മൂന്നാര്‍ ഡിപ്പോയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് നിര്‍ദേശം ലഭിച്ചത്​. കല്ലാര്‍കുട്ടി റോഡില്‍ പഞ്ചായത്ത് കാര്യാലത്തോട് ചേര്‍ന്ന് മിനി ബസ്​സ്​റ്റാൻഡായി എടുത്ത ഭൂമിയിലായിരുന്നു ഓപറേറ്റിങ്​ സൻെറര്‍ തുറക്കാൻ തീരുമാനിച്ചത്. ഇതിനായി പഞ്ചായത്ത് ഷോപ്പിങ്​ കോപ്ലക്​സിലെ രണ്ട്​ മുറികളും നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇവിടെ മുറികള്‍ക്ക് പുറമെ വര്‍ക്​ഷോപ്​ സൗകര്യവും ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള ഗ്രൗണ്ടും മെയിന്‍ ബസ്​ സ്​റ്റാൻഡിൽ എന്‍ക്വയറി കൗണ്ടറോടെയുള്ള അനൗണ്‍സിങ്​ സൗകര്യവും വേണമെന്ന ആവശ്യം കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവെച്ചു. ഇതോടെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തുവന്നു. ഇതിനിടെ മിനി ബസ്​സ്​​റ്റാൻഡിൽ ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാമെന്നും കൂടുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് അറിയിച്ചു. ഇതോടെ ഓപറേറ്റിങ്​ സൻെറർ എന്ന ആശയത്തില്‍നിന്ന്​ കെ.എസ്.ആര്‍.ടി.സി പിന്നാക്കം പോയി. മൂന്നാറില്‍നിന്ന് ദീര്‍ഘദൂര-അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ മാത്രം നിയന്ത്രിച്ച് ആഭ്യന്തര സര്‍വിസ് പൂര്‍ണമായി അടിമാലിയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയാണ് ഓപറേറ്റിങ്​ സൻെററിലൂടെ ലക്ഷ്യമാക്കിയിരുന്നത്. ജനപ്രതിനിധികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇതിന് തടസ്സമായത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്നവരാകണം ജനപ്രതിനിധികളാകേണ്ടതെന്നാണ് അടിമാലിക്കാരുടെ പൊതുവികാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story