Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്...

കോവിഡ് ചികിത്സകേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയ പ്രതിക്കായി തിരച്ചിൽ ഉൗർജിതം

text_fields
bookmark_border
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയ പോക്സോ കേസ്​ പ്രതി മുത്തുവിനുവേണ്ടി തിരച്ചിൽ നടത്തുന്നത് വൻ പൊലീസ്​ സംഘം. നെടുമ്പാശ്ശേരി പൊലീസിന് പുറമേ അടിമാലി, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്നുള്ള പൊലീസ്​ സംഘവുമുണ്ട്. പ്രതി കോതമംഗലം, കുട്ടമ്പുഴ വനമേഖലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്​. തിരച്ചിലിനായി വനംവകുപ്പിൻെറ സഹായവും തേടിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇത്തരത്തിൽ ​േകാവിഡ് ബാധയുള്ള നാല് പ്രതികളെക്കൂടി താമസിപ്പിച്ചിരുന്നു. ഇവരുടെ കാവലിന് എട്ട് പൊലീസുകാരുമുണ്ടായിരുന്നു. കോവിഡ് സൻെററിലെ ഒരു നഴ്സിൻെറ മൊബൈൽ ഫോൺ മോഷ്​ടിച്ചാണ് ഇയാൾ പുറത്തുകടന്നത്. അതിനുശേഷം ഓട്ടോ വിളിച്ച് കോതമംഗലത്തെത്തി. ഓട്ടോക്കൂലി നൽകുന്നതിന് കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് കടയിൽ പോയി ചില്ലറ മാറിവരാമെന്നുപറഞ്ഞ് ഓട്ടോയിൽ നിന്നിറങ്ങി. എന്നാൽ, ൈഡ്രവർ സമ്മതിച്ചില്ല. തുടർന്ന് വരുന്നതുവരെ ഫോൺ കൈവശം ​െവച്ചോളൂവെന്ന് പറഞ്ഞ് ഏൽപിച്ചു. എന്നാൽ, അരമണിക്കൂർ കാത്തുകിടന്നിട്ടും ഇയാൾ തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് ഓട്ടോ ൈഡ്രവർ കോതമംഗലം സ്​റ്റേഷനിൽ വിവരം നൽകുകയായിരുന്നു. അതിനുശേഷമാണ് നെടുമ്പാശ്ശേരി പൊലീസ്​ ഇയാൾ കോവിഡ് സൻെററിൽനിന്ന്​ ചാടിയ വിവരമറിഞ്ഞത്. കോതമംഗലത്തുനിന്ന്​ ഇയാൾ വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ്​ സംശയിക്കുന്നത്. വനത്തിനകത്ത് പലപ്പോഴും ദിവസങ്ങളോളം തങ്ങാറുള്ളയാളാണ് മുത്തു. ഓട്ടോ ൈഡ്രവറെ ക്വാറൻറീനിൽ അയച്ചിട്ടുണ്ട്. കോവിഡ് കേന്ദ്രത്തിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story