Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവല്ലാർപാടത്തമ്മയുടെ...

വല്ലാർപാടത്തമ്മയുടെ തിരുനാൾ ഇന്ന് കൊടിയേറും

text_fields
bookmark_border
കൊച്ചി: ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്​ ബുധനാഴ്ച വൈകീട്ട്​ 5.30ന് ഫാ. മൈക്കിൾ തലക്കെട്ടി കൊടിയേറ്റും. ദിവ്യബലിയിൽ ഫാ. തോമസ് പുളിക്കൽ മുഖ്യ കാർമികനാകും. ഫാ. മാത്യു ജോംസൺ തോട്ടുങ്കൽ വചന പ്രഘോഷണം നടത്തും. തിരുനാളാഘോഷങ്ങൾ 24 ന് സമാപിക്കും. മുൻവർഷങ്ങളിൽനിന്ന്​ വ്യത്യസ്തമായി അൾത്താരയിലെ ബലിവേദിയിൽ തിരുനാൾ പതാക സമർപ്പിച്ചാണ്​ ഇക്കുറി കൊടിയേറ്റൽ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദേവാലയത്തിൽനിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന തിരുകർമങ്ങളിൽ വിശ്വാസികൾ തങ്ങളുടെ വീടുകളിലിരുന്ന്​ പങ്കുചേരും. തിരുനാൾ ദിനമായ സെപ്​റ്റംബർ 24ന് രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക്, വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ മുഖ്യ കാർമികനാകും. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. 'ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം' കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അൽമായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു. വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുകയാണ്. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട്‌ വിതരണത്തില്‍ വിവേചനം കാണിക്കുകയാ​െണന്നും ഫോറം ചൂണ്ടിക്കാട്ടി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, അൽമായ കമീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, മുന്‍ ലേബര്‍ കമീഷണര്‍ എം.പി. ജോസഫ്, സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്​റ്റ്യന്‍, അൽമായ ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, എബ്രാഹം പറ്റിയാനി, വി.വി. അഗസ്​റ്റിന്‍, ജോജി ചിറയില്‍, വര്‍ഗീസ് കോയിക്കര, ഡോ. മേരി റജീന, റാണി മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story