Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൃക്കാക്കരയിൽ ഉദ്ഘാടന...

തൃക്കാക്കരയിൽ ഉദ്ഘാടന മഹാമഹം

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയിൽ ചൊവ്വാഴ്​ച ഉദ്ഘാടന മഹാമഹം. കാലാവധി പൂർത്തിയാക്കാനിരിക്കുന്ന നഗരസഭ ഭരണസമിതിയുടെ പ്രധാന മൂന്ന് പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നത്. നവീകരിച്ച നഗരസഭ ഓഫിസ്, കാക്കനാ​ട്ടെ മാർക്കറ്റ് കം ഷോപ്പിങ്​ കോംപ്ലക്സ്, എം.എ.എ.എം എൽ.പി സ്കൂളി​ൻെറ പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം ഉച്ചക്ക് ര​േണ്ടാടെ നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണ് ഓൺലൈനായി ഉദ്ഘാടനം നടത്തുക. രണ്ടുകോടിയോളം ​െചലവഴിച്ചാണ് നഗരസഭ ഓഫിസ് നവീകരിച്ചത്. അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ബാക്കി. ഇതുകൂടി കഴിയുന്നതോടെ ഓഫിസ്​ കവാടം എതിർവശത്തേക്ക് മാറ്റും. രണ്ടര വർഷത്തോളമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കൊടുവിലാണ് നാലുകോടി ​െചലവിട്ട മാർക്കറ്റ് കം ഷോപ്പിങ്​ കോംപ്ലക്സ് ഉദ്ഘാടനം. 65 ലക്ഷത്തോളം രൂപയാണ് എം.എ.എ.എം എൽ.പി സ്കൂളി​ൻെറ പുതിയ കെട്ടിടം നിർമിക്കാൻ ചെലവായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story