Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാർക്കറ്റിലെ...

മാർക്കറ്റിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നിവേദനം

text_fields
bookmark_border
കൊച്ചി: എറണാകുളം ബ്രോഡ്‍വെയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള റോഡുകളിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ മന്ത്രി വി.എസ്.സുനിൽകുമാറിന് നിവേദനം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസം മുമ്പ്​ അടച്ചിട്ട മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ബ്രോഡ്​വേയിലേക്കുള്ള പ്രവേശനത്തിന് ഭാഗികമായി മാത്രമേ പൊലീസ് അനുമതി നൽകിയുള്ളു. മാർക്കറ്റിനകത്തെ റോഡുകൾ ബാരിക്കേഡ് വെച്ച്​ അടച്ച് ബ്രോഡ്​വേയിലേക്കുള്ള വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയ നിലയിലാണ്. ബ്രോഡ്​വേയുടെ തെക്കുഭാഗത്തുനിന്നും വടക്കുഭാഗത്തുനിന്നും മാത്രമേ വാഹനങ്ങൾക്ക് പ്രവേശനാനുമതിയുള്ളൂ. വ്യാപാരികളെയും അനുബന്ധ മേഖലകളിലെ തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന്​ എം.എൽ.എ ചൂണ്ടിക്കാട്ടി. മാർക്കറ്റിനകത്തെ മുസ്​ലിം പള്ളിയിൽ പ്രാർഥിക്കാനും ഖബർസ്ഥാൻ സന്ദർശിക്കാനും വരുന്നവർക്ക്​ തടസ്സം ഒഴിവാക്കി നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story